Advertisment

ശുചിത്വ ജനകീയ ക്യാമ്പയിനിൽ പുതുപ്പരിയാരത്ത്  മികച്ച പങ്കാളിത്തം

author-image
ജോസ് ചാലക്കൽ
New Update
puthupariyaram gramapanchayath

പുതുപ്പരിയാരം: സെപ്റ്റംബർ 17  മുതൽ ഒക്ടോബർ 2 വരെ നടന്ന് വരുന്ന "സ്വച്ഛതാ ഹി സേവ" ശുചിത്വ ക്യാമ്പയിൻ, ഒക്ടോബർ 2 മുതൽ ആരംഭിക്കുന്ന "മാലിന്യ മുക്തം  നവകേരളം " രണ്ടാംഘട്ട ക്യാമ്പയിനിൻ്റെ മുന്നൊരുക്ക പ്രവർത്തനം  എന്നിവയുടെ ഭാഗമായി പുതുപ്പരിയാരം  ഗ്രാമ പഞ്ചായത്തിൽ ജനകീയ ക്യാമ്പയിൻ നടന്നു. 

Advertisment

ക്യാമ്പയിനിൻ്റെ ഭാഗമായി നടന്നുവരുന്ന  ശുചിത്വ പ്രവർത്തനങ്ങൾ വിലയിരുത്തിയും ഭാവി പ്രവർത്തനങ്ങൾ രൂപ പ്പെടുത്തിയും ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി സംഘടനകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, മണ്ഡപങ്ങൾ, വിദ്യാലയങ്ങൾ, യുവജന സംഘടനകൾ, കുടുംബശ്രീ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ   പ്രതിനിധികൾ ചർച്ചയിൽ പങ്കുകൊണ്ടു. 

നിലവിലെ വാർഡ് തല ഗൃഹ സന്ദർശന  ബോധവൽക്കരണ പ്രവർത്തനങ്ങൾ, ശുചീകരണം, സ്നേഹാരാമം നിർമ്മാണം, ഹരിത  അയൽക്കൂട്ട പ്രവർത്തനങ്ങൾ , ഹരിത വിദ്യാലയ പ്രവർത്തനങ്ങൾ തുടരുന്നതിനോടൊപ്പം ഒക്ടോബർ 1 ന് ശുചിത്വ സന്ദേശ വിളംബര റാലി നടത്തുന്നതിനും ഒക്ടോബർ 2ന് മെഗാ ശുചീകരണം, മൂന്ന് കേന്ദ്രങ്ങളിൽ ബോട്ടിൽ ബൂത്തുകൾ, രണ്ട് കേന്ദ്രങ്ങളിൽ സ്നേഹാരാമങ്ങൾ, കമ്യൂണിറ്റി ഹാളിൽ തുമ്പൂർമുഴി ജൈവ മാലിന്യ സംസ്കരണം, ഹരിത കർമ്മസേനയ്ക്ക് ഇ-ഓട്ടോ നൽകൽ എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിക്കൽ തുടങ്ങിയവ  നടത്താൻ തീരുമാനിച്ചു. 

ജനകീയ ക്യാമ്പയിൻ പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു. പി.ആർ. ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കാഞ്ചന . കെ. സ്വാഗതം പറഞ്ഞു. 

ഹരിത കർമ്മ കൺസോർഷ്യം പ്രസിഡൻ്റ് മാലതി. കെ. ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡൻ്റ്  ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.   

ശുചിത്വ മിഷൻ റിസോഴ്സ്  പേഴ്സൺ പി.വി. സഹദേവൻ  ശുചിത്വ സന്ദേശം നൽകുകയും ഭാവി പ്രവർത്തന രൂപരേഖ അവതരിപ്പിക്കുകയും ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ഷിനോജ് "ശുചിത്വവും ആരോഗ്യവും" എന്ന വിഷയത്തിൽ ബോധവൽക്കരണം നടത്തി. 

വാർഡ് മെംബർ ഗംഗാധരൻ. എ . നന്ദി പറഞ്ഞു. അസിസ്റ്റൻ്റ് സെക്രട്ടറി അനിത നാരായണൻ, ജൂനിയർ സൂപ്രണ്ട് ബിജു. എം.വി.,ഹെൽത്ത്  ഇൻസ്പെക്ടർ ജിൻസി. എസ്. എന്നിവർ ഏകോപനം നടത്തി.

Advertisment