മലമ്പുഴ: കെഎസ്‌എസ്‌പിയു മലമ്പുഴ ബ്ലോക്ക് സംഘടനാ ശാക്തീകരണവുമായി ബന്ധപ്പെട്ട് പാലക്കാട് പെൻഷൻ ഭവനിൽ ഏകദിന ശില്പശാല നടത്തി.
ബ്ലോക്ക് പ്രസിഡന്റ് സി.ആർ നാരായണ മൂർത്തിയുടെ അദ്‌ധ്യക്ഷതയിൽ ചേർന്ന ശില്പശാലയിൽ ബ്ലോക്ക് സെക്രട്ടറി പി.വി ചന്ദ്രൻ സ്വാഗതം പറഞ്ഞു.
കെഎസ്‌എസ്‌പിയു ജില്ലാ സെകട്ടറി പി.എൻ മോഹൻദാസ് ശില്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് സംഘടനാ ശാക്തീകരണം എന്ന വിഷയം അവതരിപ്പിച്ചു സംസാരിച്ചു.
വരവുചെലവുകണക്കുകൾ എന്ന വിഷയത്തിൽ ജില്ലാ കമ്മിറ്റി അംഗം കെ.കെ സതീശൻ ക്ലാസ്സെടുക്കുകയും ഗ്രൂപ്പു ചർച്ചയിലൂടെ ഉയർന്നുവന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് അവതരിപ്പിക്കുകയും ചെയ്തു.
ഉച്ച ഭക്ഷണത്തിനു ശേഷം മെഡിസെപ്പുമായി ബന്ധപ്പെട്ട ക്ലാസ് ഒ. മോഹൻദാസ്, വി.പി ശശികുമാർ എന്നിവർ കൈകാര്യം ചെയ്തു.