അറിവിനെക്കാൾ പ്രാധാന്യം തിരിച്ചറിവിനാണെന്ന നിരന്തരമുള്ള ഓർമ്മപ്പെടുത്തലാണ് മാഹാത്മജി - ഡോ. പി. മുരളി

author-image
ജോസ് ചാലക്കൽ
Updated On
New Update
speech contest-3

പാലക്കാട്: അറിവിനെക്കാൾ പ്രാധാന്യം തിരിച്ചറിവിനാണെന്ന നിരന്തരമുള്ള ഓർമ്മപ്പെടുത്തലാണ് മാഹാത്മജിയെന്ന് വിക്ടോറിയ കോളേജ് റിട്ടേർഡ്പ്രിൻസിപ്പാൾ ഡോ: പി. മുരളി. 

Advertisment

അറിവ് എവിടെ നിന്നും കിട്ടാവുന്ന തലങ്ങൾ രൂപാന്തരപ്പെട്ട് കഴിഞ്ഞു. നിർമ്മിത ബുദ്ധിയാണൊ സ്വന്തം ബുദ്ധിയാണൊ വലുതെന്ന ഗവേഷണമാണ് നടന്ന് കൊണ്ടിരിക്കുന്നത്. 

അറിവ് എവിടെ നിന്ന് എങ്ങിനെ കിട്ടിയാലും എവിടെ എങ്ങിനെ പ്രയോഗിക്കണമെന്ന ഓർമ്മപെടുത്തലിന്റെ വ്യക്തിത്വമാണ് ഗാന്ധിജിയെന്നും ഡോ: പി.മുരളി പറഞ്ഞു.

speech contest

ഗാന്ധി ജയന്തി ദിനത്തിൽ പാലക്കാട് താലൂക്ക് എൻ എസ് എസ് യൂണിയൻ മാനവശേഷി വിഭാഗത്തിന്റെ നേതൃത്വത്തിൽ ബാലസമാജം അംഗങ്ങൾക്കും യുവജനങ്ങൾക്കുമായി സംഘടിപ്പിച്ച" മാഹാത്മാവിനെ അറിയുക" എന്ന വിഷയത്തെ ആസ്പതമാക്കി നടത്തിയ പ്രസംഗ മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ: പി.മുരളി.

ആർട്ടിഫിഷ്യൽ ഇന്റലിജന്റ് വഴി ഒട്ടേറെ അറിവുകൾ ലഭിക്കുന്നുണ്ടെങ്കിലും തിരിച്ചറിവുണ്ടായാലേ ജീവിതത്തിൽ വിജയമുണ്ടാകൂ എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

speech contest-2

താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ: കെ.കെ. മേനോൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. നാലു മുതൽ ഏഴു വരെ, എട്ടു മുതൽ പ്ലസ് ടു വരെ, ഡിഗ്രി ക്കു മുകളിൽ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്.ഡോ: പി.മുരളി, എം.എസ്. ദാസ് മാട്ടുമന്ത, ശ്രീകാന്ത് എന്നിവർ വിധി കർത്താക്കളായി.

യൂണിയൻ ഭാരവാഹികളായ ആർ. സുകേഷ് മേനോൻ, മോഹൻദാസ് പാലാട്ട്, സി. കരുണാകരനുണ്ണി, ടി. മണികണ്ഠൻ, വി. രാജമോഹൻ, ആർ.ശ്രീകുമാർ, പി.സന്തോഷ് കുമാർ, ആർ.ബാബു സുരേഷ്, കെ. ശിവാനന്ദൻ, കെ.പി.രാജഗോപാൽ, സി. വിപിന ചന്ദ്രൻ, വി.ജയരാജ്, ജെ. ബേബി ശ്രീകല, അനിതാശങ്കർ, വത്സല ശ്രീകുമാർ, വി.നളിനി, സുധ വിജയകുമാർ, വത്സല പ്രഭാകരൻ, വിജയകുമാരി വാസുദേവൻ, എൻ .സതി,സുനന്ദ ശശീശേഖരൻ, സുനിത ശിവദാസ്, എസ്. സ്മിത എന്നിവർ പ്രസംഗിച്ചു.

Advertisment