മലമ്പുഴ വലിയപാടം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ആരംഭിച്ചു

New Update
malambuzha valipadam temple

മലമ്പുഴ: വലിയപാടം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ നവരാത്രി ആഘോഷ പരിപാടികൾ പാലക്കാട് ഗവ: ചെമ്പൈ സംഗീത കോളേജ് പ്രിൻസിപ്പാൾ ആർ. മനോജ് കുമാർ ഉദ്ഘാടനം ചെയതു. 

Advertisment

ക്ഷേത്രം സേവാ സമിതി പ്രസിഡന്റ് ഗിരീഷ് കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി സുകേഷ് മേനോൻ, വൈസ് പ്രസിഡന്റ് വി. അനിൽകുമാർ, ജോയിന്റ് സെക്രട്ടറി പി.ഗോകുലകൃഷ്ണൻ, കമ്മിറ്റി അംഗങ്ങളായ ഗോപിനാഥ്, സഞ്ജയ് തുടങ്ങിയവർ പ്രസംഗിച്ചു.

malambuzha valiyapadam temple

തുടർന്ന് ഭൈരവി കലാക്ഷേത്രയുടെ നേതൃത്വത്തിൽ നൃത്തനൃത്യങ്ങൾ അരങ്ങേറി. ഒക്ടോബർ പന്ത്രണ്ടു വരെ വൈകീട്ട് ആറ് മണിക്ക്നടക്കുന്ന ആഘോഷ പരിപാടികളിൽ പ്രശസ്ത നർത്തകരുടേയും സംഗീതജ്ഞരുടെയും പരിപാടികൾ ഉണ്ടാകും.

Advertisment