കാഞ്ഞിരപ്പുഴയില്‍ സെപ്റ്റിക് ടാങ്കിൽ വീണ ആടിനെ അഗ്നിരക്ഷാ സേന രക്ഷിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update
got rescue

കാഞ്ഞിരപ്പുഴ: സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകർന്ന് കുഴിയിൽ വീണ ആടിനെ അഗ്നിരക്ഷ സേന രക്ഷിച്ചു. കാഞ്ഞിരപ്പുഴ മാന്തോണിയിലെ കൊല്ലമ്പുറത്ത് അജിമോളുടെ ആടാണ് സമീപത്തെ പറമ്പിലെ കക്കൂസ് കുഴിയുടെ സ്ലാബ് തകർന്ന് അകത്തുവീണത്.

Advertisment

വെള്ളി യാഴ്ച ഉച്ചക്ക് 2.40നാണ് സംഭവം. നിലവിൽ ഉപയോഗിക്കാത്ത ടാങ്കാണിത്. മണ്ണാർക്കാട് അഗ്നിരക്ഷ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസ ർ ടി. ജയരാജൻ, സേനാംഗങ്ങളായ എൻ. അനിൽ കുമാർ, ഒ. വിജിത്, എം.എസ്. ഷബീർ, എം.മഹേഷ്, പി. വിഷ്ണു എന്നിവരെത്തിയാണ് 10 അടിയോളം താഴ്ചയുള്ള കുഴിയിൽനിന്നും ആടിനെ പുറത്തെത്തിച്ചത്. ആടിന് പരിക്കുകളില്ല.

Advertisment