New Update
/sathyam/media/media_files/Bjsj8FyoEnbQifYu02Ug.jpg)
മലമ്പുഴ: മഴ ആരംഭിച്ചതോടെ റോഡിലെ കുണ്ടിലും കുഴിയിലും മഴ വെള്ളം നിറഞ്ഞ് ചെളിക്കുളമായി മാറി. റേഷൻ കട, പൗൾട്രി ഫാം, ജലസേചന വകുപ്പിന്റെ ഓഫീസുകൾ, കുടുംബാരോഗ്യ കേന്ദ്രം, മൃഗാശുപത്രി, നേഴ്സിങ് സ്കൂൾ, പോലീസ് സ്റ്റേഷൻ എന്നീ സ്ഥാപനങ്ങളിലേക്ക് പോകുന്ന പ്രധാന റോഡാണ് ഇത്.
Advertisment
/sathyam/media/media_files/XdsxzeLel2fLjSnVmL7T.jpg)
പലതവണ പരാതികളുടേയും മാധ്യമ വാർത്തകളുടേയും അടിസ്ഥാനത്തിൽ റോഡു പണി ആരംഭിച്ചെങ്കിലും പാതിവഴിയിൽ പണി നിന്നു പോയി. റോഡിന്റെ വശങ്ങളിൽ ചാല് കോരി മണ്ണ് നിറക്കുക മാത്രമാണ് കരാറുകാരൻ ചെയ്തത്.
മഴ പെയ്തതോടെ ചെളിവെള്ളം റോഡിലെ കുഴികളിൽ നിറഞ്ഞു സഞ്ചാരയോഗ്യമല്ലാതായി. ചെളിവെള്ളം നിറഞ്ഞ കുഴികളുടെ ആഴം അറിയാത്തതിനാൽ ഓട്ടോ റിക്ഷക്കാർ പോലും വരുന്നില്ലെന്ന് യാത്രക്കാർ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us