പുരോഗമന കലാസാഹിത്യ സംഘം പുതുശ്ശേരി മേഖല ഗാന്ധി അനുസ്മരണവും വനിത സാഹിതി കൺവെൻഷനും സംഘടിപ്പിച്ചു

New Update
gandhi smruthi sadas

കൊടുമ്പ്: പുരോഗമന കലാസാഹിത്യ സംഘം പുതുശ്ശേരി മേഖല ഗാന്ധി അനുസ്മരണവും വനിതാ സാഹിതി മേഖല കൺവെൻഷനും നടത്തി. "ഹൃദയത്തിലെ ഗാന്ധി" എന്ന വിഷയത്തിൽ ഗാന്ധി സ്മൃതി സദസ്സ്  പ്രഭാഷകൻ എം. ശിവകുമാർ മാസ്റ്ററും, കൺവെൻഷൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി എം.എൻ. ലതാ ദേവിയും ഉദ്ഘാടനം ചെയ്തു. പ്രിയ കരിങ്കരപ്പുള്ളി അദ്ധ്യക്ഷത വഹിച്ചു.

Advertisment

ജില്ലാ ട്രഷറർ കെ. സെയ്ത് മുസ്തഫ, മേഖല സെക്രട്ടറി എൻ. ജയപ്രകാശ്,രാഘവൻ കുട്ടി മാസ്റ്റർ,ടി. എസ്. സീനിതാ മോൾ എന്നിവർ സംസാരിച്ചു. വി.കവിത സ്വാഗതവും നജ്മ സലീം നന്ദിയും പറഞ്ഞു. വിവിധ കലാ ആവിഷ്‌കാരങ്ങളും ഉണ്ടായി. 

ഭാരവാഹികൾ ടി. എസ്. സിനിതാ മോൾ (പ്രസിഡൻ്റ്) നജ്മ സലീം (സെക്രട്ടറി) പ്രിയ കരിങ്കരപ്പുള്ളി (ട്രഷറർ).

Advertisment