/sathyam/media/media_files/h8ZLDKUcUAROqAYcMPQN.jpg)
പാലക്കാട്: കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗം പാലക്കാട് വന്യജീവി വാരാഘോഷം - 2024 നോടനുബന്ധിച്ച് ആനയും ഉത്സവങ്ങളും ഏകദിന ശില്പശാല അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ സിബിൻ എൻ.ടി, സോഷ്യൽ ഫോറസ്റ്ററി ഡിവിഷൻ പാലക്കാട് അദ്ധ്യക്ഷത വഹിച്ചു. ഡോ: ഷാഹന.റ്റി.യു അസിസ്റ്റൻ്റ് പ്രൊജക്ട് ഓഫീസർ റീജിയണൽ അനിമൽ ഹെൽത്ത് സെൻ്റർ പാലക്കാട് മുഖ്യ പ്രഭാഷണം നടത്തി.
എലിഫൻ്റ് ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് മംഗലാംകുന്ന് പരമേശ്വരൻ, ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി ജില്ലാ സെക്രട്ടറി സി.ബാലഗോപാൽ, ആനപ്രേമി സംഘം ജില്ലാ പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങൽ, ആന തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ.ഭാസ്കരൻ എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു.
ആനയുടെ ആരോഗ്യവും പരിചരണവും എന്ന വിഷയത്തിൽ അസിസ്റ്റൻ്റ് ഫോറസ്റ്റ് വെറ്റിനറി ഓഫിസർ ഡോ. ഡേവിസ് എബ്രഹാം ക്ലാസ്സ് നയിച്ചു. നാട്ടാന പരിപാലന ചട്ടം എന്ന വിഷയത്തിൽ സോഷ്യൽ ഫോറസ്റ്ററി റെയിഞ്ച് പാലക്കാട് റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ ജിയാസ് ജമാലുദ്ധീൻ ലബ്ബയും നാട്ടാന പരിപാലനം എന്ന വിഷയത്തിൽ ഫ്ളയിങ്ങ് സ്ക്വാഡ് ഡിവിഷൻ പാലക്കാട് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശിവശങ്കരനും ക്ലാസുകള്‍ നയിച്ചു.
ചടങ്ങിന് മണ്ണാർക്കാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്റ്ററി റെയിഞ്ച് ബിനീഷ് കുമാർ റ്റി.റ്റി സ്വാഗതം ആശംസിച്ചു. അഗളി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്റ്ററി വിവേക് വി നന്ദി പ്രകാശിപ്പിച്ചു.
ആന ഉടമസ്ഥർ, ആന തൊഴിലാളികൾ, ആനപ്പുറം തൊഴിലാളികൾ, ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവ കമ്മിറ്റിക്കാർ, ആനപ്രേമികൾ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us