സഹ്യാദ്രി നേച്ചർ ഓർഗനൈസേഷൻ കണ്ണാടി ബഡ്‌സ് സ്കൂളുമായി സഹകരിച്ച് പ്രകൃതി സംരക്ഷണ സന്ദേശ യാത്ര നടത്തി

New Update
nature care palakkad

പാലക്കാട്: സഹ്യാദ്രി നേച്ചർ ഓർഗനൈസേഷൻ, കണ്ണാടി ബഡ്‌സ് സ്കൂളുമായി സഹകരിച്ച് 'വിഭിന്ന ശേഷിക്കാരും പ്രകൃതി സംരക്ഷണത്തിൽ പങ്കാളികളാകുന്നു' എന്ന സന്ദേശവുമായി കണ്ണാടി ബഡ്‌സ് സ്കൂളിലെ വിദ്യാർഥികൾ തയ്യാറാക്കിയ വിത്തുരുളകൾ ചിന്നാർ മേഖലയിൽ ബ്രോഡ്കാസ്റ്റ് ചെയ്തും. 

Advertisment

പ്രകൃതി സംരക്ഷണ പ്ലാകാർഡ് കൾ പ്രദർശിപ്പിച്ചും - വിവിധ ഇടങ്ങളിലെ പൊതുജനങ്ങളുമായി ആശയവിനിമയം നടത്തിയായിരുന്നു 17 പേർ അടങ്ങിയ സംഘത്തിൻ്റെ പ്രകൃതി സംരക്ഷണ സന്ദേശയാത്ര.

പാലക്കാട് - പെരുമ്പാവൂർ - കോതമംഗലം - തട്ടേക്കാട് കൂട്ടമ്പുഴ - പൂയംകുട്ടി - ഉരുളംതണ്ണി - പന്തപ്ര - മാമലക്കണ്ടം -  ഇരുമ്പുപാലം - മാങ്കുളം ആനക്കുളം - അടിമാലി മൂന്നാർ - മറയൂർ - ചിന്നാർ - ഉടുമ്പൽപേട്ട് - ആനമല പാലക്കാട് - (470 km) എന്നിവിടങ്ങളിലൂടെയാണ് യാത്രവഴികൾ. സഹ്യാദ്രി നേച്ചർ ഓർഗനൈസേഷൻ പ്രസിഡൻറ് അഡ്വക്കേറ്റ് ലിജോ പനങ്ങാടൻ, സെക്രട്ടറി അവിട്ടം വിനോദ്, ട്രഷറർ രതീഷ് കരിപ്പോട് എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.

പ്രകൃതി സംരക്ഷണത്തിൽ വിഭിന്നശേഷിക്കാരായ നമ്മുടെ സുഹൃത്തുക്കളും പങ്കുചേരുന്നു എന്ന സന്ദേശം സന്തോഷം പകരുന്നതാണ് (2018 ൽ സഹ്യാദ്രി കണ്ണാടി ബഡ്‌സ് സ്കൂളിൽ കൊടുത്ത ട്രെയിനിങ്ങിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ്). അവരുണ്ടാക്കുന്ന വിത്തരുളകളാണ് സഹ്യാദ്രിയുടെ യാത്രകളിലും മറ്റ് ആവശ്യക്കാരുടെ പ്രവർത്തികളിലേക്കുമായി ഉപയോഗിക്കുന്നത്.

മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ വിത്തുരളകൾ ഉണ്ടാക്കുന്നത് അനുബന്ധ പ്രവർത്തനങ്ങളെ കുറിച്ച് ഒരു വർക്ക്ഷോപ്പും, അനുബന്ധ പദ്ധതികൾ, എൻ്റെ പന എൻ്റെ പാലക്കാട് എന്നീ കാര്യങ്ങളിൽ സഹ്യാദ്രി നേച്ചർ ഓർഗനൈസേഷനുമായി ചേർന്ന പരിപാടികൾ കണ്ണാടി ബഡ്‌സ് സ്കൂളിൽ സംഘടിപ്പിക്കും.

Advertisment