New Update
/sathyam/media/media_files/6EHj1qQL3F6xJAvcKydo.jpg)
പാലക്കാട്: കലാഗ്രാമം കലാകൂട്ടായ്മ പാലക്കാടിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ചിത്രപ്രദർശനവും കലാപരിപാടികളും നടത്തി.
Advertisment
അപ്പൂപ്പിള്ളയൂർ എയുപി സ്കൂളിൽ നടന്ന ചിത്രപ്രദർശനം നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സതീഷ് ഉദ്ഘാടനം ചെയ്തു. സി.എ. റഹ്മാൻ അധ്യക്ഷത വഹിച്ചു.
/sathyam/media/media_files/dfPtIrDOPWPBAFysB4Mv.jpg)
ചിത്രകാരന്മാരായ എൽ ആർ പി കുമാർ, സുനിൽ മലമ്പുഴ, വേണു ഇരട്ടക്കുളം, സി.എ. റഹ്മാൻ, അഞ്ചു മോഹൻദാസ്, ബിന്ദു മുണ്ടൂർ, ചാരുതാരാജ് തുടങ്ങിയവരുടെ ചിത്രങ്ങൾ പ്രദർശനത്തിനുണ്ടായിരുന്നു.
'വരകളിൽ കലകളും വിദ്യാർത്ഥികളും' എന്ന വിഷയത്തിൽ വിത്തനശ്ശേരി മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തി. സുമ ടീച്ചർ ഗീതാ ചന്ദ്രൻ തുടങ്ങിയവരുടെ സംഗീത പരിപാടിയും ഉണ്ടായി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us