പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സപ്തതി സന്ദേശപര്യടനം ഒക്ടോബര്‍ 13 ന്

New Update
nss karayogam palakkad

യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ

പാലക്കാട്: പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് താലൂക്കിലെ 91 കരയോഗങ്ങളും സന്ദർശിച്ചുകൊണ്ട് നടത്തുന്ന സപ്തതി സന്ദേശപര്യടനം സദ്ഗമയ വിജയ ദശമി ദിനമായ ഒക്ടോബർ പതിമൂന്നാം തീയതി ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് പൊൽപ്പുള്ളി കരയോഗ മന്ദിരത്തിൽ വച്ച് ഉദ്ഘാടന കർമ്മം നിർവഹിക്കും. 

Advertisment

സംഘടനാ പ്രവർത്തനങ്ങൾ സജീവമാക്കുക ജീവകാരുണ്യ പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും കരയോഗത്തിൽ സജീവമാക്കുക, കൂടുതൽ കരയോഗങ്ങൾ രൂപീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സപ്തതി സന്ദേശപര്യടനം നടത്തുന്നത് എന്ന് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അറിയിച്ചു.

Advertisment