പാലക്കാട്: മനുഷ്യ കടത്തിനും അതു മൂലമുള്ള ചൂഷണങ്ങൾക്കും ഏറ്റവും കൂടുതൽ ഇരകളാവുന്നത് യുവജനങ്ങൾ ആണെന്നും നമ്മുടെ സമൂഹത്തിൽ നിന്നും മനു ഷ്യക്കടത്ത് ഉന്മൂലനം ചെയ്യാൻ വിദ്യാർത്ഥികൾ അണിനിരക്കണമെന്നും വിശ്വാസ് സെക്രട്ടറി ജനറൽ അഡ്വ. പി. പ്രേംനാഥ് ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസമിതിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്താറുള്ള മനുഷ്യ കടത്തിനെതിരെയുള്ള രാജ്യാന്തര ദിനാചാരണം വിശ്വാസിന്റെ ആഭിമുഖ്യത്തിൽ പാലക്കാട് കിണാശ്ശേരി വാസവി വിദ്യാലയ സീനിയർ സെക്കണ്ടറിയിൽ വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/media_files/d1cb5h54KpEfuJJFVuUT.jpg)
ഓൺലൈൻ മൂലമുള്ള ചൂഷണങ്ങൾ ഇപ്പോൾ വർധിച്ചിരിക്കുകയാണെന്നും സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായി പോരാടണമെന്നും പ്രേംനാഥ് അഭിപ്രായപെട്ടു.
വാസവി വിദ്യാലയ സീനിയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൾ ദീപ ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിശ്വാസ് സെക്രട്ടറി കെ.ദേവദാസ്, കെ.വി അനന്തകൃഷ്ണൻ, അഖിൽ. പി. സുബിൻ, ആർ. മഹാദേവ് മേനോൻ, രാം ശങ്കർ.പി.ആർ എന്നിവർ സംസാരിച്ചു.