New Update
/sathyam/media/media_files/mDeZgIuUVRABHnnzy7tP.jpg)
പാലക്കാട്: നഗരത്തിലെ ഹൃദയ ഭാഗത്തെ മേൽപ്പാലത്തിനടിയിലെ സർവ്വീസ് റോഡിലെ കുണ്ടും കുഴിയും പ്രായക്കാർക്ക് ദുരിതം വിതക്കുന്നതായി പരാതി. ടൗൺ റെയിൽവേ സ്റ്റേഷൻ, മുൻസിപ്പൽ ബസ്റ്റാന്റ് തുടങ്ങിയ സ്ഥലത്തേക്കും മറ്റും മേൽപ്പാലം കേറാതെ പോകുന്ന വാഹനങ്ങളാണ് ഈ സർവ്വീസ് റോഡ് ഉപയോഗിക്കുന്നത്.
Advertisment
/sathyam/media/media_files/MnyZfkalCvFuzs2HshrK.jpg)
ഈ പ്രദേശത്ത് തെരു വിളക്കുകളില്ലാത്തതിനാൽ രാത്രി ഇരുട്ടിന്റെ മറവിൽ ഇവിടെ സാമൂഹൃവിരുദ്ധരുടെ ശല്യവും രൂക്ഷമാണെന്നു നാട്ടുകാര്‍ പറയുന്നു. മഴ പെയ്താൽ കുഴികളിൽ വെള്ളം നിറഞ് കുഴികളുടെ ആഴം അറിയാതെ ഇരുചക്ര വാഹനങ്ങൾ കുഴിയിൽ ചാടി അപകടമുണ്ടാവാറുണ്ടെന്നും പരിസരത്തെ കച്ചവടക്കാർ പറയുന്നു.
എത്രയും വേഗം അറ്റകുറ്റ പണികൾ ചെയ്ത് സർവ്വീസ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us