/sathyam/media/media_files/Jd4dvEMSU8eQhgO9Mx2U.jpg)
പാലക്കാട്: അകത്തേത്തറ റെയിൽവേ മേൽപാലം പണി തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുമ്പോൾ അകത്തേത്തറ നിവാസികളുടെ ദുരിതവും ഏറുന്നു. അത്യാവശ്യഘട്ടങ്ങളിൽ പാലക്കാട് നഗരത്തിലേക്ക് പോകണമെങ്കിൽ മലമ്പുഴ മന്തക്കാട് വഴിയോ, റെയിൽവേ കോളനി വഴിയോ ചുറ്റിവളഞ്ഞു് പോകണം.
/sathyam/media/media_files/oHmkfi0QttNT1wBAZURv.jpg)
പത്തു രൂപ ബസ്സ് ചാർജ്ജ് കൊടുത്ത് പോകേണ്ട ദൂരം അമ്പതോ അറുപതോ രൂപ കൊടുത്ത് ഓട്ടോയിൽ പോകേണ്ട ഗതികേടാണുള്ളതെന്ന് നാട്ടുകാർ പറയുന്നു. ബസ് പലപ്പോഴും ഈ വഴി തിരിഞ്ഞു നോക്കാത്തതും സർവ്വീസ് റോഡ് പണി പൂർത്തിയാകാത്തതും പരിസരവാസികൾക്ക് ദുരിതം വർദ്ധിപ്പിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര മന്ത്രി പാലക്കാട് സന്ദർശിച്ചപ്പോൾ നേതാക്കൾ ഈ വിഷയം ശ്രദ്ധയിൽ പെടുത്തിയിരുന്നു. എത്രയുംവേഗം പണി പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നത് പ്രാവർത്തീകമായിരുന്നെങ്കിലെന്ന് ആശിക്കുകയാണ് അകത്തേത്തറക്കാരും പരിസര നാടുകളിലെ ജനങ്ങളും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us