New Update
/sathyam/media/media_files/LF4PwpvcaRpU1yuhzdEk.jpg)
പാലക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ ചാത്തപുരം അംഗൻവാടി പരിസരത്ത് തമ്പടിച്ച തെരുവുനായ്ക്കൾ കാൽ നടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും ഭീഷണിയാവുന്നതായി പരാതി. രാത്രിയിൽ ഇവർ ഓരിയിടുകയും കുരച്ച് കടിപിടി കൂടി യുംപരിസരവാസികൾക്ക് ഉറങ്ങാൻ പോലും കഴിയുന്നില്ലെന്ന് പറയുന്നു.
Advertisment
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞും മറ്റും വരുന്ന ഇരു ചക്ര വാഹനക്കാർക്കും കാൽനട യാത്രക്കാർക്ക് നേരേയും ചിലപ്പോൾ അക്രമാസക്തമാകാറുണ്ടത്രെ. ബന്ധപ്പെട്ട അധികൃതർ എത്രയും വേഗം നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us