/sathyam/media/media_files/HBG0BfIvSheOLqvxp3GD.jpg)
കഞ്ചിക്കോട്: കഞ്ചിക്കോട് ശ്രീമദ് ഭാഗവത സപ്താഹ കമ്മിറ്റിയുടെ നേതൃത്വത്തിൽ 4 -ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. കഞ്ചിക്കോട് കാഞ്ചി കാമകോടി ശിവക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ശ്രീമദ് ഭാഗവത സ്പതാഹ യജ്ഞം അഖിലേന്ത്യാ ധർമ്മാചാര്യ സഭ പ്രസിഡൻ്റ് സ്വാമി പ്രഭാകരാനന്ദ സരസ്വതി ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
സ്പതാഹ കമ്മിറ്റി വൈസ് പ്രസിഡന്റ് പി.രാധേഷ് കുമാർ, അധ്യക്ഷത വഹിച്ചു. ശിവക്ഷേത്ര ട്രസ്റ്റി ഷഡഗോപലൻ മാസ്റ്റർ, സി. സുശീൽ കുമാർ, എന്നിവർ ആശംസ നേർന്നു.
യജ്ഞാചാര്യൻ ബ്രഹ്മശ്രീ എ രാമസ്വാമി തൃപ്പുണിത്തുറ,പൂജാരി കറുത്ത മേശ്ശേരി പ്രസാദ് നമ്പുതിരി , സഹ:യജ്ഞാചാര്യ ലളിതാ കൃഷ്ണവാരിയർ, സ്പതാഹ കമ്മിറ്റി ഭാരവാഹികളായ എം. വിശ്വനാഥൻ നായർ, എം. രാധകൃഷൺ, പി. രവീന്ദ്രനാഥൻ, എം. സുനിലാ എന്നിവർ സംസാരിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടക്കുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us