/sathyam/media/media_files/f9Km9E0j8c353s6kXrnt.jpg)
പാലക്കാട്: പാലക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കിയിട്ടുള്ള ക്യാമറ പ്രോജക്റ്റിന്റെ സുഖകരമായ നടത്തിപ്പിനു വേണ്ടി 7 ടാബുകൾ പാലക്കാട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി പ്രമീള ശശിധരൻ, വൈസ് ചെയർമാൻ ശ്രീ. ഇ.കൃഷ്ണദാസ് എന്നിവർ ചേർന്ന് ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.
ഇതോടെ പാലക്കാട് ടൗൺ നോർത്ത്, ടൗൺ സൗത്ത്, ട്രാഫിക്, ഡിവൈഎസ്പി ഓഫീസ് ഉൾപ്പെടെയുള്ള പോലീസ് സ്റ്റേഷനുകളിൽ ക്യാമറകളിൽ നിന്നുള്ള ലൈവ് സ്ട്രീമിംഗ് കാണുവാൻ സാധിക്കും.
ഇതു കൂടാതെ പാലക്കാട് നഗരസഭ ചെയർപേഴ്സൺ, സെക്രട്ടറി, ക്ലീൻ സിറ്റി മാനേജർ എന്നിവർക്കും ഈ സൗകര്യം ലഭ്യമാകും.
ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഒരു നഗരം മുഴുവൻ ക്യാമറയിൽ ആവുന്നതും, നഗരത്തിലെ പോലീസ് സ്റ്റേഷനുകളിലും, ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും നഗരസഭയിലും ലൈവ് സ്ട്രീമിംഗ് ലഭിക്കുന്ന സംവിധാനം ഒരുക്കിയിട്ടുള്ളത്.
കൊച്ചി കപ്പൽശാലയുടെ സാമൂഹ്യ പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ചാണ് പാലക്കാട് നഗരസഭ പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us