/sathyam/media/media_files/2024/10/19/9HHGVGrVMalmxtUp36Un.jpg)
പാലക്കാട്: കേരള സർക്കാർ ക്ലീൻ കേരള കമ്പനി ലിമിറ്റഡ് പാലക്കാടിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഹരിത സേനാംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും ക്യാഷ് പ്രൈസും നൽകി.
കല്ലേക്കാട് ഉള്ള പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം തദ്ദേശ സ്വയം ഭരണവകുപ്പ് പാലക്കാട് ജില്ല ജോയിന്റ് ഡയറക്ടർ എം.കെ. ഉഷ ഉദ്ഘാടനം ചെയ്തു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഒ ആർ ഫെലിക്സ് ഗ്രിഗോറി അദ്ധ്യക്ഷനായി.
ക്ലീൻ കേരള കമ്പനി ലിമിറ്റഡ് ജില്ലാ മാനേജർ ആദർശ് ആർ. നായർ, ശുചിത്വ മിഷൻ ജില്ല കോ ഓർഡിനേറ്റർ ജി. വരുൺ, കുടുംബശ്രീ കോ-ഓർഡിനേറ്റർ കെ.കെ.ചന്ദ്രദാസ്, നവകേരളം റിമ്പോഴ്സ് പേഴ്സൺ അബ്ദുൾ ഹമീദ്, സോഷ്യൽ കം കമ്മ്യൂണിക്കേഷൻ എക്സ്പേർട്ട് സീന പ്രഭാകരൻ, ക്ലീൻ കേരളാ കമ്പനി സെക്ടർ കോ-ഓർഡിനേറ്റർ പി.വി. സഹദേവൻ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us