മലമ്പുഴ കടുക്കാംകുന്നം റോഡിൽ അലയുന്ന കന്നുകാലികൾ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നതായി നാട്ടുകാര്‍

മലമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പശുവളർത്തുന്നവർക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും അതൊന്നും വകവെക്കാതെ ഇപ്പഴും കന്നുകാലികളെ അഴിച്ചു വിടുകയാണ് ചെയ്യുന്നത്.

New Update
cows on road

മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡിൽ കടുക്കാംകുന്നം പ്രദേശത്ത് കന്നുകാലികൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്നു.

Advertisment

cows on road-2

അകത്തേത്തറ റെയിൽവേ മേൽപാലം പണി നടക്കുന്നതിനാൽ ആവഴി മലമ്പുഴക്ക് പോകേണ്ട വാഹനങ്ങളും കടുക്കാംകുന്നം വഴിയാണ് പോകുന്നത്. മലമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പശുവളർത്തുന്നവർക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും അതൊന്നും വകവെക്കാതെ ഇപ്പഴും കന്നുകാലികളെ അഴിച്ചു വിടുകയാണ് ചെയ്യുന്നത്.

ഇതിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ റോഡിൽ കിടക്കുന്ന കന്നുകാലികളെ കാണാതെ ഇരുചക്ര വാഹനങ്ങൾ ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാണെന്നും നാട്ടുകാർ ആരോപിച്ചു.

Advertisment