/sathyam/media/media_files/2024/10/22/tdo70oUkXzIxIZCrn4fc.jpg)
പാലക്കാട്: പാലക്കാട് അസംബ്ലി നിയോജക മണ്ഡലം എൽഡിഫ് സ്ഥാനാർത്ഥി ഡോ. സരിൻ്റെ വിജയത്തിന് വേണ്ടി രംഗത്തിറങ്ങാൻ എൻസിപി ജില്ലാ ഭാരവാഹിയോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി എൻ ശിവശങ്കരൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ രാമസ്വാമി അദ്ധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ മോഹൻ ഐസക്ക്, ഷെനിൻ മന്ദിരാട്, എം എൻ സെയ്ഫുദ്ദീൻ കിച്ച്ലു, കെ പി അബ്ദുറഹിമാൻ, ആർ ബാലസുബ്രമണ്യൻ, കബീർ വെണ്ണക്കര എന്നിവർ യോഗത്തിൽ സംസാരിച്ചു.
പാലക്കാട് നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല, മോഹൻ ഐസക്ക് (നിയോജക മണ്ഡലം), എം എൻ സെയ്ഫുദ്ദീൻ കിച്ച്ലു, ( പാലക്കാട് നഗരസഭ), ഷെനിൻ മന്ദിരാട് (മാത്തൂർ പഞ്ചായത്ത്), പി മൊയ്തീൻ കുട്ടി (പിരായിരി), ആർ ബാല സുബ്രഹ്മണ്യം (കണ്ണാടി പഞ്ചായത്ത്) എന്നിവരെ ചുമതലപ്പെടുത്തി. 25 ന് നടക്കുന്ന എൽഡിഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ വിജയിപ്പിക്കാൻ തീരുമാനിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us