ജാതി സെൻസ് നടത്തി പിന്നോക്ക ജനവിഭാഗങ്ങളുടെ സാമൂഹ്യ വിദ്യാഭ്യാസ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വിലയിരുത്തി എല്ലാ വിഭാഗം ജനങ്ങൾക്കും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എല്ലാ മേഖലകളിലും അനുവദിക്കണം - നാട്ടു കൗണ്ടർ സമുദായ സംഘം സംസ്ഥാന സമ്മേളനം

author-image
ജോസ് ചാലക്കൽ
New Update
nattukounder samudaya sangham

കഞ്ചിക്കോട്: സമഗ്രമായ ജാതി സെൻസ് നടത്തി പിന്നോക്ക ജനവിഭാഗങ്ങളുടെ സാമൂഹ്യ വിദ്യാഭ്യാസ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വിലയിരുത്തി എല്ലാ വിഭാഗം ജനങ്ങൾക്കും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എല്ലാ മേഖലകളിലും അനുവദിക്കണമെന്ന് നാട്ടു കൗണ്ടർ സമുദായത്തിന്റെ ആറാം സംസ്ഥാന സമ്മേളനവും കുടുംബ സംഗമവും സർക്കാരിനോട് ആവശ്യപ്പെട്ടു.

Advertisment

നാട്ടു കൗണ്ടർ സമുദായ ഹാളിൽ നടന്ന ആറാം സംസ്ഥാന സമ്മേളനവും കുടുംബ സംഗമവുംമലമ്പുഴ എംഎൽഎ. എ. പ്രഭാകരൻ ഉദ്ഘാടനം നിർവഹിച്ചു. തമിഴ് ഭാഷ ന്യൂനപക്ഷത്തിൽ ഉൾപ്പെടുന്ന നാട്ടുകൗണ്ടർ സമുദായത്തെ സാമൂഹികമായും വിദ്യാഭ്യാസകരമായും പിന്നോക്കം നിൽക്കുന്ന വരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ എസ് ഇ.ബി.സി. പിന്നോക്ക വിഭാഗ കമ്മിഷനോട് ശുപാർശ ചെയ്യുമെന്നും ഇവരുടെ വിദ്യാഭ്യസ പുരോഗതിക്കായി പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

മുൻ പിന്നോക്ക വികസന വകുപ്പ് ഡയറക്ടർ വിഎസ് മുഹമ്മദ് ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. ജനസംഖ്യാനുപാതികമായപ്രാതിനിധ്യം ഭരണഘടനാപരമായ അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു.

ശൈവ വെള്ളാള സർവീസ് സൊസൈറ്റി പ്രസിഡൻറ് ഷഡാഗോപാലൻ മാസ്റ്റർ, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സുജിത്ത്, നാട്ടുകൗണ്ടർ സമുദായ സംഘം മുഖ്യ ഉപദേഷ്ടാവ് എം അനന്തൻ, കെ എൻ വിഷ്ണു, ജി കന്തസ്വാമി, ആർ ശിവകുമാർ, സംസ്ഥാന വൈസ് പ്രസിഡൻറ് മഞ്ജുള മുരുകൻ, സംസ്ഥാന ജോയിൻ സെക്രട്ടറി ബി.സെന്തിൽ കുമാർ, എം പഞ്ചവർണ്ണം എന്നിവർ ആശംസ പ്രസംഗം നടത്തി. 

സംസ്ഥാന പ്രസിഡൻറ് സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ് ശ്രീകുമാർ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. തുടർന്ന് എസ്എസ്എൽസി, പ്ലസ് ടുവിലും കലാ കായിക മത്സരങ്ങളിലും ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു.

തുടർന്ന് സമുദായ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികളായി പ്രസിഡൻറ് ജി കന്ത സ്വാമി, സെക്രട്ടറി മുത്തു ശരവണൻ, ഖജാൻജി കെ എൻ വിഷ്ണു, ജില്ലാ കമ്മിറ്റി ഭാരവാഹികളായി പ്രസിഡൻ്റ് എ. സ്വാമിനാഥൻ, സെക്രട്ടറി എസ് ശ്രീകുമാർ, ട്രഷറർ ബി. ശെന്തിൽ കുമാർ, വനിതാ കമ്മിറ്റി ഭാരവാഹികളായി പ്രസിഡൻറ് ഗീത, സെക്രട്ടറി വസന്ത എന്നിവരെയും തിരഞ്ഞെടുത്തു.

Advertisment