പാലക്കാട്: വഴിയോര കച്ചവട രംഗത്ത് പാലിക്കേണ്ട ഭക്ഷ്യ സുരക്ഷാ നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിന് സെൽഫ് എംപ്ലോയീസ് അസോസിയേഷനും പാലക്കാട് ഭഷ്യ സുരക്ഷാ വകുപ്പും സംയുക്തമായി ബോധവൽക്കരണ ക്ലാസ് നടത്തി.
മാറി മാറി വരുന്ന ഭക്ഷ്യ സുരക്ഷ നിയമങ്ങളെക്കുറിച്ചു വ്യക്തമായ അറിവുലഭിക്കുന്നതിനും അവ പ്രാവര്‍ത്തികമായും കൂടുതൽ കാര്യക്ഷമമായും കച്ചവടം നടത്തുന്നതിനും ഇത്തരം ബോധവൽക്കരണ ക്ലാസുകൾ ഉപകരിക്കുമെന്ന് സംഘാടകർ പറഞ്ഞു.
പാലക്കാട് ഗസാല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പാലക്കാട് ജില്ല ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണൻ വി. ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. കേരള സെൽഫ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് എം.എം. കബീർ അദ്ധ്യക്ഷനായി.
എസ് നയന ലക്ഷ്മി, കെ.ആർ. ബിർള, എം.പി.മുഹമ്മദ് അഷറഫ്, വി.ഗോപി, എ. ഇല്യാസ്, അബ്ദുൾ റഹ്‌മാൻ, കെ.സുമതി, ടി. ലജിഷ എന്നിവർ പ്രസംഗിച്ചു.