ശക്തമായ മഴ; മലമ്പുഴ മാവേലി സ്റ്റോർ ഗെയ്റ്റിനു മുന്നില്‍ വൈദ്യുതി ലൈനിലേക്ക് വൻ മരക്കൊമ്പ് ഒടിഞ്ഞു വീണു

New Update
tree branches fallen on electricity line.-2

മലമ്പുഴ: ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെ മലമ്പുഴയിൽ ഉണ്ടായ ശക്തമായ ഇടിയോടു കൂടിയ കാറ്റിലും മഴയിലും മലമ്പുഴ പഞ്ചായത്ത് പരിസരത്തെ തേക്ക് മരത്തിന്റെ വലിയൊരു കൊമ്പു് പൊട്ടി വീണു.

Advertisment

tree branches fallen on electricity line

മാവേലി സ്റ്റോർ, കൃഷി ഭവൻ, അംഗൻവാടി എന്നിവടങ്ങളിലേക്ക് പോകുന്ന ഗെയ്റ്റിനും റോഡിലെ പ്രധാന വൈദ്യൂതി ലൈനിനു മുകളിലൂടെയുമാണ് മരക്കൊമ്പ് വീണത്. വലിയ ഒരു സ്പാർക്കിങ്ങോട്ടു കൂടിവൈദ്യൂതി നിലച്ച് പരിസരമാകെ ഇരുട്ടിലായെന്ന് പരിസരത്തെ ലോഡ്ജിലെ ജീവനക്കാരൻ പറഞ്ഞു. 

ഉടൻ തന്നെ അദ്ദേഹം വൈദ്യൂതി വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് ജീവനക്കാർ വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത് ലൈനിലെ ചില്ലകൾ വെട്ടിമാറ്റി വൈദ്യൂതി ബന്ധം പുന:സ്ഥാപിച്ചു.

Advertisment