ഉപരോധമല്ല, ഉപദ്രവം; പാലക്കാട് നഗരപരിധിയിലും പരിസരത്തെ പഞ്ചായത്തുകളിലും കന്നുകാലികൾ അലഞ്ഞു തിരിഞ്ഞ് നടക്കുന്നത് വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്നതായി പരാതി

New Update
cows at olavakkod road

ഒലവക്കോട് പ്രധാന സെൻററിൽ തമ്പടിച്ചിരിക്കുന്ന കന്നുകാലികൾ


പാലക്കാട്: നഗരപരിധിയിലും പരിസരത്തെ പഞ്ചായത്തുകളിലും കന്നുകാലികൾ അലഞ്ഞു തിരിഞ്ഞ് നടക്കുന്നതുമൂലം വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്നതായി പരാതി. അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് ആ പദ്ധതി ഉപേഷിക്കുകയായിരുന്നു.

Advertisment

പിടിച്ചു കൊണ്ടുവരാനുള്ള പണചെലവും കെട്ടിയിടാൻ സ്ഥലമില്ലായ്മയുമാണ് പദ്ധതി ഉപേഷിക്കാൻ കാരണമെന്ന് അധികൃതർ പറയുന്നു. എന്നാൽ ചില രാഷ്ട്രീയക്കാരുടെ ഇടപെടൽ മൂലമാണ് പദ്ധതി ഉപേഷിച്ചതെന്നും, അവരുടെ കന്നുകാലികളും ഇതിൽ ഉണ്ടെന്നും ചിലർ പറയുന്നു.

രാവിലെ തുറന്നു വിട്ടാൽ രാത്രിയിൽ വീട്ടിൽ തിരിച്ചെത്തുന്നതു കൊണ്ട് തീറ്റ കൊടുക്കേണ്ടതായ ചിലവ് ഇല്ലാതാകും അതുകൊണ്ടാണ് ഇങ്ങനെ അഴിച്ചുവിടുന്നത്. ചിലവ രാത്രിയിലും റോഡിൽ കിടക്കുന്നത് ഇരുചക്രവാഹനങ്ങൾക്ക് അപകടം വരുത്തിവെക്കുന്നതായും നാട്ടുകാർ പറയുന്നു.

ഒലവക്കോട് തമ്പടിക്കുന്ന നാൽക്കാലികൾ പലപ്പോഴും റെയിൽവേ സ്റ്റേഷനിലേക്ക് തിരക്കിട്ട് വരുന്നവർക്കാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. എത്രയും വേഗം നടപടിയെടുക്കണമെന്ന് യാത്രക്കാരും തദ്ദേശീയരും ആവശ്യപ്പെട്ടു.

Advertisment