/sathyam/media/media_files/92Adk4cb4lAYACFnEY1r.jpg)
പാലക്കാട്: സ്പീക്കർ എ.എന്‍ ഷംസീർ ഹൈന്ദവ ദേവൻമാർക്കെതിരെ നടത്തിയ അധിക്ഷേപം ബോധപൂർവ്വം നടത്തിയതാണെന്ന് വിഎച്ച്പി ജില്ലാ പ്രസിഡണ്ട് പി. രാധാകൃഷ്ണൻ. വരുന്ന തെരഞ്ഞെടുപ്പുകളിൽ നുനപക്ഷങ്ങളെ പ്രീതിപെടുത്താനായി സ്പീക്കർ നടത്തിയ അധിക്ഷേപം സിപിഎം നയം. ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തുന്നത് ഹൈന്ദവരുടെ ചെലവിൽ വേണ്ടെന്നും പി. രാധാകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈന്ദവ ദേവൻമാരെ അധിക്ഷേപിച്ച് സ്പീക്കർ പ്രസ്താവന നടത്തിയത്. എല്ലാ മതത്തിലും മിത്തും മിഥ്യയുമുണ്ട്. ഇത്തരം മതപരമായ കാര്യങ്ങൾ ചർച്ച ചെയ്ത് വിവാദമാക്കേണ്ടതല്ല സ്പീക്കർ പദവി. നേട്ടങ്ങൾക്കായി ന്യൂനപക്ഷങ്ങളെ തരാതരം പോലെ പ്രീതിപ്പെടുത്തുന്നത് സിപിഎം നയത്തിന്റെ ഭാഗമാണ്.
സ്പീക്കറുടെ ഹൈന്ദവ അധിക്ഷേപം സർക്കാറിന്റെ അഴിമതി, കെടുകാര്യസ്ഥത, ജനദ്രോഹ നടപടികൾ എന്നിവ മറച്ചുവെക്കാൻ കൂടിയാണ് സ്പീക്കർ ഹൈന്ദവ വിരോധ പ്രസ്താവന നടത്തിയത്. സ്പീക്കറുടെ വിവാദ പ്രസ്താവനയെ നിയമപരമായി നേരിടും. രാഷ്ട്രീയ നേട്ടത്തിനായി സ്പീക്കറും രാഷ്ട്രീയക്കാരും ഹൈന്ദവരെ ഉപയോഗിക്കേണ്ടതില്ല.
സ്പീക്കർ പ്രസ്താവന പിൻവലിച്ച് തെറ്റ് തിരുത്തണമെന്നും പി. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. വിഎച്ച്പി ജില്ലാ ഭാരവാഹികളായ ബി.രാധാകൃഷ്ണൻ, പ്രഭാകരൻ മാങ്കാവ്, ബാബു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us