സർഗ വസന്തോത്സവത്തിന് മണ്ണാർക്കാട് തുടക്കം; അറിവിന്റെ മഴത്തുള്ളി കിലുക്കങ്ങൾ മണ്ണാർക്കാട് എഇഒ സി. അബൂബക്കർ ഉദ്ഘാടനം ചെയ്തു

New Update
mannarkad aeo

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സർഗ വസന്തോത്സവം മണ്ണാർക്കാട് എഇഒ സി. അബൂബക്കർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു 

മണ്ണാർക്കാട്: വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ അധ്യയന വർഷത്തെ സർഗ വസന്തോത്സവത്തിന് മണ്ണാർക്കാട് ജിഎംയുപി സ്കൂളിൽ തുടക്കം കുറിച്ചു. മണ്ണാർക്കാട് എഇഒ സി.അബൂബക്കർ ഉദ്ഘാടനം ചെയ്തു. പ്രൗഢഗംഭീരമായ ചടങ്ങിന് കെ.കെ. വിനോദ് കുമാർ മാസ്റ്റർ, സി. നായായണൻ മാസ്റ്റർ, കെ.കെ.മണികണ്ഠൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Advertisment

ഹൈസ്കൂൾ വിഭാഗം ഭാഷാസെമിനാറിൽ കെ.കെ.വിനോദ്കുമാർ മാഷും, എ ജയമുകുന്ദൻ മാഷും വിധികർത്താക്കളായി. എൽപി, യുപി, ഹൈസ്ക്കൂർ,ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി നടത്തിയ സാഹിത്യ പ്രശ്നോത്തരി വിനയചന്ദ്രൻ പുലാപ്പറ്റ നയിച്ചു. പുറത്ത് മഴ ആടിത്തിമർക്കുമ്പോൾ അകത്ത് കുരുന്നുകൾ അറിവിലാറാടുന്ന കാഴ്ച ഏറെ സന്തോഷ പ്രദമായി.

സബ് ജില്ലാ കോ- ഓഡിനേറ്റർ സി.കെ.ജയശ്രീ  സ്വാഗതവും,സബ്ജില്ലാ അസിസ്റ്റന്റ് കോഡിനേറ്റർ കെ ജുവൈരിയത്ത് നന്ദിയും പറഞ്ഞു.

Advertisment