തിരുവേഗപ്പുറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു

New Update
oommen chandy remembrance-2

പട്ടാമ്പി: ജനങ്ങൾക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഡി.സി.സി പ്രസിഡണ്ട് എ. തങ്കപ്പൻ പറഞ്ഞു. തിരുവേഗപ്പുറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യത്വവും, സഹാനുഭൂതിയും, കരുണയും, ത്യാഗവും, ക്ഷമയും എല്ലാം ഒത്തുചേർന്ന ഉമ്മൻ ചാണ്ടിയുടെ  ജീവിതം പൊതുപ്രവർത്തകർക്ക് മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment

മണ്ഡലം പ്രസിഡന്റ് കെ.ശ്രീജേഷ്  അധ്യക്ഷത വഹിച്ചു.  മുൻ എം.എൽ.എ സി.പി മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോൾ, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ, കൊപ്പം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ, നാസർ പാറയ്ക്കൽ, പി.പി ഇന്ദിരാദേവി, നിസാർ തിരുവേഗപ്പുറ, ഹമീദ് പാറയ്ക്കൽ, സുലൈമാൻ വിളത്തൂർ, കബീർ പൈലിപ്പുറം, ടി.പി കേശവൻ, എം.ടി റഫീക്ക്, ശ്രീധരൻ ചെമ്പ്ര, ഇ.എം ലത്തീഫ്, കുഞ്ഞിപ്പ ഹാജി, പി.എം.കെ വിളത്തൂർ, അബ്ദുൾ ഖാദർ ചെമ്പ്ര തുടങ്ങിയവർ സംസാരിച്ചു.

Advertisment