കുട്ടികളുടെ സുരക്ഷ; വെല്ലുവിളി അധ്യാപകർക്ക് - വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറൽ പി. പ്രേംനാഥ്

New Update
viswas palakkad

വിശ്വാസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മനുഷ്യ കടത്തു ദിനാചരണം ചിറ്റൂർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സി. സുന്ദരൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: ആധുനിക കാലഘട്ടത്തിൽ കുട്ടികളുടെ സുരക്ഷ കാര്യങ്ങളിൽ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത് അധ്യാപകരാണെന്ന് വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറൽ പി. പ്രേംനാഥ് അഭിപ്രായപെട്ടു. വിശ്വാസ് പാലക്കാടിന്റെ ആഭിമുഖ്യത്തിൽ ചിറ്റൂർ സർക്കാർ ടീച്ചേർസ് ട്രെയിനിങ് ഇൻസ്ടിട്യൂട്ടിൽ അന്താരാഷ്ട്ര മനുഷ്യ കടത്തു ദിനചാരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒളിച്ചോടി പോകുന്ന പല കുട്ടികളെ യും മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണങ്ങ ൾക്കും ഉപയോഗിക്കുന്നു ണ്ടെന്നും പ്രേംനാഥ് പറഞ്ഞു.

Advertisment

സ്ത്രീ സുരക്ഷ നിയമങ്ങളെക്കുറിച്ചു ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്കു അറിവ് നൽകാൻ അധ്യാപകർ ബാധ്യസ്ഥരാണെന്നും അത് മൂലം സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ കുറയുവാൻ ഉപകരിക്കുമെന്നും ദിനാചരണം ഉദ്ഘാടനം ചെയ്ത ചിറ്റൂർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സി. സുന്ദരൻ അഭിപ്രായപെട്ടു.

പ്രിൻസിപ്പൽ ടെസ്സി മോൾ എ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിശ്വാസ് നിയമവേദി കൺവീനർ അഡ്വ. കെ.വിജയ, ലീഗൽ കൗൺസിലർ അഡ്വ. അംബിക, സുജിത്, എന്നിവർ സംസാരിച്ചു. വിശ്വാസ് സേവന കേന്ദ്രം കോർഡിനേറ്റർ വി. പി.കുര്യാക്കോസ് സ്വാഗതവും വിശ്വാസ് സെക്രട്ടറി അഡ്വ. എൻ. രാഖി നന്ദിയും പറഞ്ഞു.

Advertisment