ആലുവ സംഭവം; ബാലാവകാശ കമ്മീഷൻ അടിയന്തിരമായി ഇടപെടണം - ജവഹർ ബാൽ മഞ്ച് പാലക്കാട് ജില്ലാ കമ്മിറ്റി

New Update
jawahar bal munch

പാലക്കാട്: ആലുവയിൽ 5 വയസ്സുകാരി ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ ബാലാവകാശ കമ്മീഷൻ അടിയന്തിരമായി ഇടപെടണമെന്നും, കുട്ടികളുടെ സംരക്ഷണവും, അവകാശങ്ങളും ഉറപ്പു വരുത്തണമെന്നും ജവഹർ ബാൽ മഞ്ച് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment

സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഹെഡ് പോസ്റ്റോഫീസ്സിന് മുന്നിൽ പ്രധിഷേധ സംഗമം നടത്തി. ജില്ലാ ചെയർമാൻ എസ്. ശ്രീനാഥ്. സംസ്ഥാന കോർഡിനേറ്റർ പി.കെ.ഹരിനാരായണൻ, ജില്ലാ കോർഡിനേറ്റർമാരായ എം.ശശികുമാർ, റഷീദ.പി. ജയകുമാർ, ബി.രാജേഷ്, കെ.എ. സജീവ്, ജോസഫ്, ശ്രീരാഗ് ശ്രീജേഷ്, ചെമ്പകം.സി, അപർണശ്രീ. ഹസീബ എന്നിവർ സംസാരിച്ചു

Advertisment