ക്വിറ്റ് ഇന്ത്യ ദിനത്തിൽ മഹാ ധർണ്ണ സംഘടിപ്പിക്കും - സിഐടിയു പാലക്കാട് ജില്ലാ പ്രസിഡണ്ട് പി.കെ. ശശി

New Update
press meet palakkad-2

പാലക്കാട്: ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനത്തിൽ ക്വിറ്റ് ബിജെപി മുദ്രാവാക്യമുയർത്തി മഹാധർണ്ണ സംഘടിപ്പിക്കുമെന്ന് സിഐടിയു ജില്ലാ പ്രസിഡണ്ട് പി.കെ. ശശി. മുതലാളിത്തവത്കരണത്തെ വർഗ്ഗീയതയുമായി ബന്ധിപ്പിക്കുന്ന അപകടകരമായ നയമാണ് കേന്ദ്ര സർക്കാർ തുടരുന്നത്. നാല് നിയമങ്ങളിലൂടെ തൊഴിലാളികളെ ഇല്ലായ്മ ചെയ്യുന്ന കേന്ദ്രനയത്തിനെതിരെയാണ് മഹാ ധർണ്ണയെന്നും പി.കെ. ശശി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

Advertisment

26 കോടി വരുന്ന കർഷകരെ മൂന്ന് കരിനിയമങ്ങൾ കൊണ്ടും 56 കോടി തൊഴിലാളികളെ നാല് കരിനിയമങ്ങൾ കൊണ്ടും കേന്ദ്രസർക്കാർ അടിച്ചേൽപിച്ചിരിക്കുകയാണ്. കഴിഞ്ഞ 8 വർഷമായി തൊഴിലാളിവിരുദ്ധത പരിഹരിക്കാനായി ഒരു ചർച്ചക്ക് പോലും കേന്ദ്ര സർക്കാർ തയ്യാറായില്ല.

രാജ്യത്തിന്റെയും ജനങ്ങളുടെയും ശത്രു യഥാർത്ഥത്തിൽ മോദിസർക്കാരാണ്. ലേബർ കോഡ് സ്വകാര്യവത്കരണം പിൻവലിക്കുക, ഇന്ധന എക്സൈസ് ഡ്യൂട്ടി പിൻവലിക്കുക, അടിസ്ഥാന സേവന വേതനങ്ങൾ പരിഷ്ക്കരിക്കുക തുടങ്ങിയ 13 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് മഹാ ധർണ്ണ സംഘടിപ്പിക്കുന്നത്.

മഹാധർണ്ണക്ക് മുന്നോടിയായി ഓഗസ്റ്റ് 2 ന് ജില്ലയിൽ വാഹന പ്രചരണ ജാഥയും ഓഗസ്റ്റ് 7 ന് പഞ്ചയത്ത് മുൻസിപ്പൽ അടിസ്ഥാനത്തിൽ കാൽനട ജാഥയും സംഘടിപ്പിക്കുമെന്നും പി.കെ. ശശി പറഞ്ഞു. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് ചീങ്ങന്നൂർ മനോജ്, എഐടിയുസി സംസ്ഥാന കമ്മിറ്റി അംഗം കെ.സി. ജയപാലൻ, സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ, ബി. രാജേന്ദ്രൻ നായർ, പി.ടി. ഉണ്ണികൃഷ്ണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment