New Update
/sathyam/media/media_files/QRalO2cePdMvZTJskatc.jpg)
പാലക്കാട്: 55 -ാമത് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പാലക്കാട് ജില്ല ഗോൾഡ് മെഡൽ കരസ്ഥമാക്കി. തിരുവനന്തപുരത്ത് നടക്കുന്ന സൗത്ത് സോൺ ചാമ്പ്യൻഷിപ്പിനായുള്ള പരിശിലനത്തിലാണെന്നും മെഡൽ ജേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Advertisment
കഴിഞ്ഞ മാസം 23 മുതൽ 27 വരെ ആലപ്പുഴയിൽ വെച്ചായിരുന്നു സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് നടന്നത്. 25 മീറ്റർ സെന്റർ ഫയർ, പിസ്റ്റൾ വിഭാഗം എന്നിവയിലാണ് മെഡൽ നേടിയത്. 900 ത്തിൽ 774 പോയന്റ് നേടിയാണ് പാലക്കാട് മികച്ച പ്രകടനം നടത്തിയത്.
തൃശൂരിലെ നവീസ് ഷൂട്ടിങ് ക്ലിനിക്കിലായിരുന്നു പരിശീലനമെന്നും മെഡൽ ജേതാക്കളായ കണ്ണൻ എം.പറളി, മനോജ് കുമാർ പെരിന്തൽമണ്ണ, അലൻ തോമസ് സുനിഷ് എന്നിവർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us