മലമ്പുഴ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ മലമ്പുഴ പഞ്ചായത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു ഫുള്‍ എ പ്ലസ് വിജയികളെ അനുമോദിച്ചു

New Update
full a plus winners honoured

മലമ്പുഴ: മലമ്പുഴ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ മലമ്പുഴ പഞ്ചായത്തിലെ സ്കൂളുകളിൽ പഠിച്ച് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരെ അനുമോദിച്ചു. അനുമോദന സദസ് മലമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ ഉദ്ഘാടനം ചെയ്തു. 

Advertisment

ബാങ്ക് പ്രസിഡൻ്റ് എസ് കൃഷ്ണമൂർത്തി അധ്യക്ഷനായി. ബാങ്ക് വൈസ് പ്രസിഡൻ്റ് ഷാജി ജോസഫ്, എസ്   സുൾഫിക്കർ അലി, ഡയറക്ടർമാരായ ജോസ് ജോസഫ്, എ പങ്കജം, ആർ സജിത, എംഡി വിജി, ബാങ്ക് സെക്രട്ടറി കെ കെ പ്രദീപ്, അസി.സെക്രട്ടറി എൻ അബിക, വിദ്യാർഥിനി വി വർഷ എന്നീവർ സംസാരിച്ചു.

Advertisment