/sathyam/media/media_files/2024/11/11/962iQzqT7dj1Zfdep6Mv.jpg)
മലമ്പുഴ: നാടിന്റെ വികസനത്തിന് പ്രവാസികൾ മുഖ്യ പങ്കു വഹിച്ചിട്ടുണ്ടെന്നും നാടും വീടും കാണാതെ മണലാരണ്യത്തിൽ കഷ്ടപ്പെട്ട് പണിയെടുക്കുന്ന പണമാണ് നാട്ടിലേക്കെത്തുന്നതെന്നും പാലക്കാട് ഡെപ്യൂട്ടി കലക്ടർ എസ്. സജിത്ത് പറഞ്ഞു.
അൽ ക്വൊറിയാത്ത് പ്രവാസി അസോസിയേഷൻ ഏഴാം വാർഷികവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് എം.ജെ.ജോസഫ് അദ്ധ്യക്ഷനായി. എ.സാജൻ, ലത്തീഫ്, എ.സലീം, പി.കെ.മുഹമ്മദ് മുസ്ല്യാർ, അലി പൂക്കോട്ടൂർ, എസ്.ആർ ഷ, എ. ഷാമില, തോമസ്, ഇസത്ത് ഉസ്മാൻ, സതീഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഇരുപത്തിയഞ്ചു വർഷം പൂർത്തിയാക്കിയ പ്രവാസികളേയും അംഗങ്ങളിലും മക്കളിലും വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ചവരെയും ചടങ്ങിൽ ആദരിച്ചു.
അംഗങ്ങളുടെ വിവിധ കലാപരിപാടികൾക്കുശേഷം മലമ്പുഴ ഡാം ഉദ്യാന സന്ദർശനവും ഉണ്ടായി. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി നൂറ്റിയമ്പതോളം അംഗങ്ങൾ കുടുംബ സംഗമത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us