/sathyam/media/media_files/2024/11/12/utfL7jaQ10kskoA0VHY8.jpg)
മലമ്പുഴ: പാലക്കാട് ഉപജില്ലാ കലോത്സവത്തിന് മലമ്പുഴ ജിവിഎച്ച്എസ്എസിൽ തുടക്കമായി. 80ൽ പരം സ്കൂളുകളിൽ നിന്നായി 270 ഇനങ്ങളിൽ 5000ത്തിലധികം വിദ്യാർഥികൾ കലാമേളയിൽ മാറ്റുരക്കുന്നു.
പാലക്കാട് ജില്ല വിദ്യാഭ്യാസ ഓഫീസർ ഉഷ മാനാട്ട് കെ.എ.എസ്. ഉദ്ഘാടനം ചെയ്തു. പാലക്കാട് എഇഒ രമേശ് പാറപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഗായകൻ കലാമിത്ര അനിൽകുമാർ കല്ലേക്കുളങ്ങര മുഖ്യാതിഥിയായി.
പാലക്കാട് ബിപിസി എം.ആർ ശിവപ്രസാദ്, സ്കൂൾ ഹെഡ്മിസ്ട്രസ് സ്വപ്ന കുമാരി, പ്രിൻസിപ്പൽ ഇൻ ചാർജ് ടി. വിനീത, എഇഒ സൂപ്രണ്ട് എസ്.സുരേഷ്, അധ്യാപക സംഘടന പ്രതിനിധികളായ വി. ഗംഗാധരൻ, എം. കൃഷ്ണദാസ്, എ.എസ് അബ്ദുൽസലാം, ശ്രീനി എ.ജെ, എം.കെ മുബാറക്, ലിന്റോ വേങ്ങശ്ശേരി, എച്ച്.എം ഫോറം കൺവീനർ യൂസഫ് മാസ്റ്റർ, അബ്ദുറഷീദ് കെ.വി തുടങ്ങിയവർ പ്രസംഗിച്ചു.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന കലാ പ്രതിഭകൾക്ക് വ്യക്തിഗത ട്രോഫികൾ എന്നത് ഈ വർഷത്തെ സബ്ജില്ലാ കലോത്സവത്തിന് മാറ്റുകൂട്ടുന്നു.
കലോത്സവത്തിന്റെ സമാപനം പതിനാലാം തീയതി വ്യാഴാഴ്ച വൈകുന്നേരം പാലക്കാട് ജില്ലാ കലക്ടർ എസ്. ചിത്ര ഐഎഎസ് ഉദ്ഘാടനം നിർവഹിക്കുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us