/sathyam/media/media_files/2024/11/14/MVNrTTUwvzFAMTJD1ey8.jpg)
സർവീസിൽ നിന്നും വിരമിച്ച മുൻ കെ ജി ഒ യു പ്രവർത്തകരുടെ കൂട്ടായ്മയായ ഫോർമർ ഗസറ്റെഡ് ഓഫീസേഴ്സ് കോൺഗ്രസ് പാലക്കാട് ജില്ലാ കൺവെൻഷൻ കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ മുത്തലിബ് ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു
പാലക്കാട്: സർക്കാർ സേവനത്തിൽ നിന്നു വിരമിച്ച അനുഭവ സമ്പത്തുള്ള ഗസറ്റഡ് ഉദ്യോഗസ്ഥന്മാരുടെ തുടർ സേവനം സമൂഹ നന്മയ്ക്ക് ആവശ്യമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ മുത്തലിബ് അഭിപ്രായപ്പെട്ടു. സർവീസിൽ നിന്നും വിരമിച്ച മുൻ കെജിഒയു പ്രവർത്തകരുടെ കൂട്ടായ്മയായ ഫോർമർ ഗസറ്റഡ് ഓഫീസേഴ്സ് കോൺഗ്രസ് പാലക്കാട് ജില്ലാ കൺവെൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും ജുഡീഷ്യൽ ഉദ്യോഗസ്ഥർക്കും മാത്രം ക്ഷാമബത്ത അനുവദിക്കുന്ന വിഭാഗീയ നയം ധനകാര്യ മന്ത്രി അവസാനിപ്പിക്കണമെന്നും മുഴുവൻ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമാശ്വാസം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലക്കാട് ഡിസിസി ഓഫീസിൽ എഫ്.ജി.ഒ.സി ജില്ലാ പ്രസിഡന്റ് അഡ്വ. പി പ്രേംനാഥിന്റെ അധ്യക്ഷ തയിൽ ചേർന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. പന്ത്രണ്ടാമത് പെൻഷൻ - ശമ്പള പരിഷ്ക്കരണ കമ്മീഷനെ സർക്കാർ ഉടനെ നിയമിക്കണമെന്ന് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
പാലക്കാട് നിയമസഭ ഉപതെര ഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ വിജയിപ്പി ക്കുന്നതിനുള്ള സ്‌ക്വാഡ് പ്രവർത്തനം നടത്തുന്നതിന് യോഗം തീരുമാനിച്ചു.
കെപിസിസി സെക്രട്ടറി ബാബുരാജ്, ഡിസിസി ജനറൽ സെക്രട്ടറി വി. രാമചന്ദ്രൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇ.എം ബാബു, എഫ്.ജി.ഒ.സി രക്ഷാധികാരി അഡ്വ: ടി.എ പത്മകുമാർ, ഖജാൻജി എസ് രാമദാസ്, വൈസ് പ്രസിഡന്റ് കെ.വി. ഗംഗാധരൻ, ടി.കെ ജയകുമാർ, ശുഖപുരം രാധാകൃഷ്ണൻ, പി മോഹനകുമാരൻ, കെ.സന്തോഷ് , അഡ്വ: സി ടി. മോഹനൻ, അഡ്വ: സി.ആർ ഉണ്ണികുമാരൻ, എം.കെ യുസഫ്, ഇ.എസ്.എം ഹനീഫ, വി.വി ശ്യാമള കുമാരൻ, എൻ. പങ്കജാക്ഷൻ, വി.സേനൻ, കെ.കെ മോഹൻദാസ്, എൻ സ്വാമിദാസ്, എ. ഷാഹുൽ ഹമീദ്, എം. ശിവദാസൻ എന്നിവർ സംസാരിച്ചു.
സെക്രട്ടറി ടി.വി രാമദാസൻ സ്വാഗതവും വൈസ് പ്രസിഡന്റ് ആർ ശിവദാസൻ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us