മലമ്പുഴ: പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്നും പെൻഷൻ പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കണമെന്നും കെഎസ്‌എസ്‌പിഎ സംസ്ഥാന സെക്രട്ടറി സി. ബാലൻ ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ മലമ്പുഴ നിയോജക മണ്ഡലം നാൽപതാം സമ്മേളനം പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡി സെപ്പിന്റെ ആനുകൂല്യം ലഭിക്കുന്നില്ലെന്നും ഈ വിഷയത്തിൽ തു ക്ളക് ഭരണമാണ് നടത്തുന്നതെന്നും സർക്കാർ ആശുപത്രിയിൽ ചികിത്സ നടത്തിയവർക്ക് മെഡി സിപ്പ് ആനുകൂല്യം നൽകാത്തത് വിരോധാഭാസമാണ്. ആവശ്യപ്പെട്ട മാറ്റങ്ങൾ വരുത്തിയ മെസി സിപ്പ് പദ്ധതിയാണ് വേണ്ടത്. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയാൽ കട്ടുമുടിക്കുമെന്നതിനാൽ പലരും ദുരിതാശ്വ പണംമുഖ്യമന്ത്രിയുടെ ദുരിതാശ്വഎക്കൗണ്ടിലിട്ടില്ലന്നും സി ബാലൻ പറഞ്ഞു.
മലമ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എസ്.സലാവുദ്ദീൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എ. ശിവദാസൻ, ബാബുരാജ്, വേണു, സി.കൃഷ്ണകുമാർ, പി.കെ.വാസു, ടി.പി. ഉമ്മൻ, ഡി സി സി സെക്രട്ടറി വി.രാമചന്ദ്രൻ, കെ.ബാലകൃഷ്ണൻ മാസ്റ്റർ, ഗോപിനാഥൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. റിപ്പോർട്ട്, വരവുചിലവു കണക്ക വതരിപ്പിക്കൽ, പ്രതിനിധി സമ്മേളനം, തെരഞ്ഞെടുപ്പ് എന്നിവ ഉണ്ടായി.