മലമ്പുഴ: കുടുംബ സമേതം മലമ്പുഴ സന്ദർശിക്കാനെത്തിയ പാലക്കാട് കോട്ടായി വരോട് സ്വദേശി സജീഷിന്റെ മകളുടെ കഴുത്തിൽ നിന്നും ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിച്ച ആളെ മലമ്പുഴ പോലീസ് പിടികൂടി. നീലഗിരി കോത്ത ഗിരിവേലു ചാമിയുടെ മകൻ ദുരൈസ്വാമി (60) ആണ് പിടിയിലായത്.
നവംബർ പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വർണ്ണമാല നഷ്ടപ്പെട്ട വിവരം സജീഷ് മലമ്പുഴ പോലീസിൽ പരാതി നൽകിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിൽ മാസ്ക് ധരിച്ച ഒരാൾ കുട്ടിയുടെ പുറകു വശത്തുകൂടെ സംശയസ്പദമായി നടന്നു പോകുന്നതായി കണ്ടു.
അയാളെക്കുറിച്ചു് കുതൽ വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ നവംബർ 24 ന് വൈകുനേരം ഏഴു മണിയോടെ ക്യാമറയിൽ കണ്ട ആളുമായി സാദൃശ്യമുള്ള ഒരാളെ ഡാമിന് മുൻവശം കണ്ട് തിരിച്ചറിഞ്ഞതായി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ടൂറിസം പോലീസ് ഗ്രേഡ് എസ് ഐ, ഐ വിഷ്ണു പോലീസ് ഓഫിസർ സുരേഷിനെ അറിയിച്ചു.
പോലീസ് അയാളെ പിടികൂടി പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. പല്ലടം ജങ്ഷനിലെ എം ജി ആർ റോഡിലുള്ള പവിത്ര ജ്വല്ലറിയിൽ മുപ്പതിനായിരം രൂപക്ക് മാല വിറ്റതായും പ്രതി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രതിയുമായി ചെന്ന് തെളിവിനായി മാല എടുത്തു.
പ്രതിക്ക് കൊയമ്പത്തൂർ പീള മേട് പോലീസ് സ്റ്റേഷനിൽ രണ്ട് മോഷണ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു. മലമ്പുഴ എസ്ഐ അബ്ദുൾ കലാം, എ എസ് ഐ മാരായ പ്രകാശൻ, രമേഷ്, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഫിറോസ്, അനു പ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തതായി സി ഐ സുജിത്ത് അറിയിച്ചു.