Advertisment

വിശ്വാസ് പാലക്കാട് ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ ഇന്ത്യൻ ഭരണഘടനാ ക്വിസ് മത്സരം നടത്തി

author-image
ജോസ് ചാലക്കൽ
New Update
viswas palakkad quizz program

വിശ്വാസ് ഇന്ത്യൻ ഭരണഘടനാ ക്വിസ് മത്സരം വിശ്വാസ് ഇന്ത്യാ സെക്രട്ടറി ജനറലും റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസീക്യൂഷനുമായ അഡ്വ. പി പ്രേംനാഥ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് വിശ്വാസ് പാലക്കാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ബ്രാഹ്മിൻ എജുക്കേഷൻ സൊസൈറ്റി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾക്കായി ഇന്ത്യൻ ഭരണഘടനയിലെ "മൗലികാവകാശങ്ങളും കടമകളും" എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തി.

Advertisment

ബ്രാഹ്മിൻ എജുക്കേഷൻ സൊസൈറ്റി പ്രസിഡന്റ് സിഎ കെ വി വാസുദേവന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി വിശ്വാസ് ഇന്ത്യാ സെക്രട്ടറി ജനറലും റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസീക്യൂഷനുമായ അഡ്വ. പി പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ പി. എസ് മുരളീധരൻ സ്വാഗതവും അധ്യാപിക സുനില. കെ നന്ദിയും പറഞ്ഞു.

ബ്രാഹ്മിൻ എജുക്കേഷൻ സൊസൈറ്റി മാനേജർ എൻ വി ശിവരാമകൃഷ്ണൻ, വിശ്വാസ് പാലക്കാട് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ്  രാഖി.എൻ, നിയമവേദി മെമ്പർ അഡ്വക്കേറ്റ് രാജശ്രീ ആർ, നിയമ വിദ്യാർത്ഥി അന്ന ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ശബരിഷ്, സുഭിഷ, ച്യാവൻ ശിവൻ എന്നിവർ ഒന്നാം സ്ഥാനവും അമലേഷ് ഇൽഹാൻ അർഷാൽ എന്നിവർ രണ്ടാം സ്ഥാനവും ഷാദിയ, അഫ്ന,ഹസ്‌ന എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Advertisment