Advertisment

മലമ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എൽപി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു

author-image
ജോസ് ചാലക്കൽ
New Update
school lunch project-2

മലമ്പുഴ: മലമ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആറു ലക്ഷത്തി പതിനേഴായിരത്തി ഇരുനൂറ്റി ആറ് രൂപ ഫണ്ട് വകയിരുത്തി പഞ്ചായത്തിലെ കടുക്കാം കുന്നം ജിഎൽപി സ്കൂൾ, അകമലവാരം ഹോളി ഫാമിലി എൽപി സ്കൂൾ എന്നിവടങ്ങിൽ പ്രഭാത ഭക്ഷണവിതരണം ആരംഭിച്ചു.

Advertisment

കടുക്കാം കുന്നം ജിഎൽപി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുമലത മോഹൻദാസ് അദ്ധ്യക്ഷയായി. വാർഡ് മെമ്പർ മാധവദാസ്, എച്ച് എം എം. ജ്യോതി, ബിന്ദു ടീച്ചർ എന്നിവർ പ്രസംഗിച്ചു.

school lunch project-3

നൂൽ പുട്ടും കടലക്കറിയുമാണ് ആദ്യ ദിവസം വിതരണം ചെയ്തത്. ഓരോ ദിവസവും വ്യത്യസ്ഥമായ ഭക്ഷണമാണ് വിതരണം ചെയ്യുക. ബുധനാഴ്ച്ചകളിൽ ധാന്യം കൊണ്ട് ഉണ്ടാക്കിയ ഭക്ഷണമാണ് നൽകുക.

പോഷക ഗുണമുള്ള സ്വാദിഷ്ടമായ ഭക്ഷണമാണ് കുട്ടികൾക്ക് നൽകുകയെന്ന് എച്ച് എം എം ജ്യോതി പറഞ്ഞു. പണപറമ്പ് കുടുംബശ്രീ യൂണിറ്റായ സ്വാദിഷ്ട് കാറ്ററിങ്ങ് യൂണിറ്റാണ് ഒരു വർഷത്തേക്കുള്ള ഭക്ഷണവിതരണത്തിന്റെ കരാർ എടുത്തിട്ടുള്ളത്.

school lunch project-4

തന്റെ മക്കൾക്ക് കൊടുക്കുന്ന പോലെ തന്നെയാണ് വൃത്തിയുള്ളതും സ്വാദിഷ്ടവുമായ ഭക്ഷണം ഈ കുഞ്ഞുങ്ങൾക്ക് നൽകുന്നതെന്ന് കാറ്ററിങ്ങ് ചാർജുള്ള റീന പറഞ്ഞു.

Advertisment