/sathyam/media/media_files/2024/11/28/qlLKg8PxsAqt33jxXdkC.jpg)
മലമ്പുഴ: വ്യവസായ സ്ഥാപനങ്ങളെല്ലാം സ്വകാര്യവൽക്കരിച്ച് കോർപ്പറേറ്റുകൾക്ക് നൽകിയാൽ തൊഴിൽ സാധ്യതകൾ കുറയുമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി.കെ അച്ചുതൻ.
എൻഎംഎംഎസ് സംവിധാനം നിർത്തലാക്കുക, രണ്ടു തവണ ഫോട്ടോ എടുക്കുന്നത് ഒഴിവാക്കുക, തൊഴിലുറപ്പു പദ്ധതിക്കാവശ്യമായ തുക അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പു തൊഴിലാളികൾ മലമ്പുഴ പോസ്റ്റാഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസ്ഥാരിക്കുകയായിരുന്നു അദ്ദേഹം.
നൂറു പേർ ചെയ്യേണ്ടതായ തൊഴിൽ കോർപ്പറേറ്റുകൾ മുപ്പതു പേരെക്കൊണ്ട് ചെയ്യിച്ച് തൊഴിൽ ഭാരം കൂട്ടുകയും അതുവഴി തൊഴിലാളികൾക്ക് മാനസീക സമ്മർദ്ദം ഉണ്ടാക്കുകയുമാണ് ചെയ്യുന്നതെന്നും ടി.കെ. അച്ചുതൻ പറഞ്ഞു.
മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ അദ്ധ്യക്ഷത വഹിച്ചു. മലമ്പുഴ പഞ്ചായത്ത് തൊഴിലുറപ്പ് സെക്രട്ടറി തോമസ് വാഴപ്പള്ളി, പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ സുജാത, അഞ്ജു ജയൻ, എന്നിവർ പ്രസംഗിച്ചു.