എലപ്പുള്ളി: സ്നേഹതീരം പാലിയേറ്റീവ് കെയർ യൂണിറ്റ് പതിനേഴാം വാർഷികവും പൊതുയോഗവും എലപ്പുള്ളി ഗ്രാമ പഞ്ചായത്ത്‌പ്രസിഡന്റ് രേവതി ബാബു ഉദ്ഘാടനം ചെയ്തു. പാലിയേറ്റ് കെയർ യൂണിറ്റ് ചെയർ പേഴ്സൺ ഗിരിജ ടീച്ചർ അദ്ധ്യക്ഷയായി.
/sathyam/media/media_files/2024/11/30/VXFgxb71Mfx01ScTuYmi.jpg)
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽകുമാർ, ജോജിത കിടിയിൽ, എം.ഹരിദാസ്, കേശവദാസ്, ഗിരീഷ് കടുംതുരുത്തി, ഗീത ഉണ്ണികൃഷ്ണൻ, സുനിൽകുമാർ, മുജീബ്, രമേഷ് എന്നിവർ പ്രസംഗിച്ചു.
പാലിയേറ്റീവ് കെയർ വാളണ്ടിയർമാർക്ക് അക്ബർ അലി ക്ലാസെടുത്തു. റിപ്പോർട്ട് അവതരണം, വരവുചിലവു കണക്ക് അവതരിപ്പിക്കൽ, കലാ പരിപാടികൾ, തെരഞ്ഞെടുപ്പ് എന്നിവ ഉണ്ടായി.