Advertisment

പാലക്കാട്‌ ഡെവലപ്പ്മെന്റ് സെന്റർ ഫോർ സയൻസ്, ടെക്നോളജി ആൻഡ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് പരിക്ഷ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
New Update
awaireness camp

പാലക്കാട്: പാലക്കാട്‌ ഡെവലപ്പ്മെന്റ് സെന്റർ ഫോർ സയൻസ്, ടെക്നോളജി ആൻഡ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷകളെ കുറിചുള്ള ബോധവത്കരണ ശില്പശാല ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര ഐഎഎസ് ഉദ്ഘാടനം ചെയ്തു.

Advertisment

സിവിൽ സർവീസ് പരീക്ഷയുടെ പ്രത്യേ കതകളെക്കുറിച്ചും അത് വിജയിക്കുവാൻ നടത്തേണ്ട തയ്യാറെടുപ്പുകളെ കുറിച്ചും അവർ വിശദമായി സംസാരിച്ചു. തുടർന്ന് സംസാരിച്ച ഒറ്റപ്പാലം സബ് കളക്ടർ ഡോക്ടർ മിഥുൻ പ്രേംരാജ് തന്റെ സിവിൽ സർവീസ് പരീക്ഷ അനുഭവങ്ങളെക്കുറിച്ചും വിശദമാക്കി.

തുടക്കത്തിൽ ഉണ്ടായ പരാജയങ്ങളിൽ തളരാതെയും നിരാശനാവാതെയും മുന്നോട്ടു പോയതിനാലാണ് തനിക്കു 5 -ാമത്തെ അവസരത്തിൽ വിജയിക്കുവാൻ കഴിഞ്ഞതെന്നു പറഞ്ഞ അദ്ദേഹം ലക്ഷ്യബോധ ത്തോടെ  ശരിയായ രീതിയിലുള്ള പഠനത്തിലൂടെ ആർക്കും സിവിൽ സർവീസ് പരിക്ഷ വിജയിക്കുവാൻ സാധിക്കുമെന്ന് അഭിപ്രായപ്പെട്ടു.

തുടർന്ന് കുട്ടികളുടെ സംശയങ്ങൾക്കു കളക്ടറും സബ്കളക്ടറും മറുപടി പറഞ്ഞു. പിഡിസിഎസ്ടിഎം ഡയറക്ടർ പാറക്കൽ രാമചന്ദ്ര മേനോൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ മേഴ്‌സി കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ നിർമൽ സ്വാഗതം പറഞ്ഞു.ശില്പശാലയുടെ ഭാഗമായി സൗജന്യ മോഡൽ സിവിൽ സർവീസ് അഭിരുചി പരീക്ഷയും നടന്നു.

Advertisment