Advertisment

സമൂഹം അതിജീവിതർക്കൊപ്പം നിൽക്കണം - ജസ്റ്റിസ്‌ കെ.വി ജയകുമാർ

author-image
ജോസ് ചാലക്കൽ
New Update
justice kv jayakumar

വിശ്വാസ് സ്മരണിക ജസ്റ്റിസ് കെ.വി ജയകുമാർ പ്രകാശനം ചെയ്ത് സംസാരിക്കുന്നു

പാലക്കാട്: സമൂഹം അതിജീവിതർക്കൊപ്പം നിൽക്കണമെന്നും കുറ്റകൃത്യങ്ങൾ തടയുവാൻ സംഘടനകൾ മുന്നോട്ട് വരണമെന്നും കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ്‌ കെ.വി ജയകുമാർ ആവശ്യപെട്ടു.

Advertisment

കുറ്റകൃത്യങ്ങളിലെ ഇരകളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിശ്വാസിന്റെ പന്ത്രണ്ട് വർഷത്തെ സേവനങ്ങളുടെ സംക്ഷിപ്ത രൂപമായ വിശ്വാസ് സ്മരണിക ജസ്റ്റിസ് കെ.വി ജയകുമാർ പ്രകാശനം ചെയ്തു. മലമ്പുഴ എം.എൽ.എ എ. പ്രഭാകരൻ ആദ്യ പ്രതി ഏറ്റുവാങ്ങി.  

വിശ്വാസ് സ്മരണിക കമ്മിറ്റി ചെയർമാൻ ബി.ജയരാജൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ഡിജിപിയും വിശ്വാസ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റും ആയ ഡോ. പി.എം. നായർ മുഖ്യപ്രഭാഷണം നടത്തി.   

justice kv jayakumar-2

വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറൽ അഡ്വ. പി. പ്രേംനാഥ് സ്വാഗതവും വിശ്വാസ് സെക്രട്ടറി എം.ദേവാദസൻ നന്ദിയും പറഞ്ഞു. കെ .വി.വാസുദേവൻ, കെ.പി.രാജി എന്നിവർ സംസാരിച്ചു. 

ചടങ്ങിനോടനുബന്ധിച്ച്‌ ജില്ലയിലെ മികച്ച നിയമ വിദ്യാർഥികൾക്കുള്ള പ്രൊഫ. എൻ.ആർ. മാധവ മേനോൻ പുരസ്കാരവും, അതിജീവിതരുടെ മക്കൾക്കുള്ള വിശ്വാസ് രാധികാദേവി സ്കോളർഷിപ്പും വിതരണം ചെയ്തു.

Advertisment