/sathyam/media/media_files/2024/12/04/oLBpyGJOZqdbzxcGC5Yh.jpg)
മലമ്പുഴ: കേരളത്തിലെ ഗവ: ഐടിഐകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതും ജീവനക്കാരെയും വിദ്യർത്ഥികളെയും ബുദ്ധിമുട്ടിക്കുന്നതുമായ വിവാദ ഉത്തരവ് പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി എൻ.ജി.ഒ അസോസിയേഷൻ കേരള മുന്നോട്ട് പോകുമെന്നും ജില്ലാ പ്രസിഡന്റ് എൻ. ജോയി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മലമ്പുഴ ഐടിഐക്കു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കുറേ ദിവസങ്ങളായി സർക്കാർ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള ഉത്തരവുകൾ മാത്രമാണ് ഇറങ്ങുന്നത് എന്നും, ഐടിഐയിലെ ഇൻട്രക്ടർമാരുടെ പ്രവർത്ത സമയം കൂട്ടിയ നടപടി ഉടൻ പിൻവലിക്കണമെന്നും ജില്ലാ പ്രസിഡന്റ് എൻ.ജോയി.
തസ്തികൾ വെട്ടിക്കുറയ്ക്കുവാനുള്ള നീക്കം ഉപേക്ഷിക്കമെന്നും അവസാനിപ്പിക്കണമെന്നും അശാസ്ത്രീയമായ പുനർവിന്യാസം ജീവനക്കാർക്ക് നൽകുവാനുള്ള ആനുകൂല്യങ്ങൾ ഉടൻ നൽകണമെന്നും 12-ാം ശമ്പളപരിഷ്കണം ഉടൻ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.
ബ്രാഞ്ച് പ്രസിഡന്റ് ടി. തോമസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറി എ ഗോപിദാസ് കാര്യവിശദീകരണം നടത്തി. ബ്രാഞ്ച് സെക്രട്ടറി എസ്. സുധീഷ്, മനോജ് ഉദയകുമാർ, അനൂപ്, സതീഷ്, റീന, രാജു എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us