ഭരണാധികാരികളുടെ കെടുകാര്യസ്ഥത ജനങ്ങളുടെ മേൽ അമിത സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നു - കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം

New Update
vt balram malambuzha

മലമ്പുഴ: വെള്ളത്തിന്റേയും കറണ്ടിന്റേയും ചാർജ് അമിതമായി കൂട്ടി ജനങ്ങളുടെ മേൽ അമിത സാമ്പിക ഭാരം അടിച്ചേൽപ്പിക്കുന്നത് ഭരണാധികാരികളുടെ കെടുകാര്യസ്ഥത മൂലമുണ്ടാകുന്ന നഷ്ടം പരിഹരിക്കാനാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം. കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് മൂന്നാം സംസ്ഥാന സമ്മേളനം മലമ്പുഴ കവിത ഓഡിറ്റോറിയത്തിലെ കെ.എസ്.രാമചന്ദ്രൻ നായർ നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

കർഷകർ ഉൽപ്പാദിപ്പിക്കുന്ന നെല്ലിന്റെ പണം നൽകാതെ കർഷകരേയും ദുരിതത്തിലേക്കും കട ബാധ്യതയിലേക്കും തള്ളിവിടുകയാണ് സർക്കാർ ചെയ്യുന്നതെന്നും വിടി ബൽറാം ആരോപിച്ചു.

സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു പയ്യങ്കാനം അദ്ധ്യക്ഷനായി. ഭാരവാഹികളായ വി.അബ്ദുൾ ബഷീർ, പി.ബിജൂ,ഒ. പ്രകാശ്, ഡി സി സി ജെനറൽ സെക്രട്ടറി കെ.സി. പ്രീത്, പ്രഭാകരൻ കരിച്ചേരി, വി.രാമചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.

പ്രതിനിധി സമ്മേളനം മുൻ എംപി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. സംഘടനക്കുവേണ്ടി 115 ദിവസത്തെ ത്യാഗോജ്വല സമരത്തിൽ നിരാഹാരമനുഷ്ഠിച്ച സംഘടനാ നേതാക്കളായ കെ. ഉണ്ണികൃഷ്ണൻ, കെ.ബാബുരാജൻ, പ്രഭാകരൻ കരി ച്ചേരി, എം എൻ ശശി, പി കെ അബ്ദുൾ റഷീദ്, കെ.എസുൾഫിക്കർ എന്നിവരെ ചടങ്ങിൽ കെ പി സി സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ ആദരിച്ചു. സംഘടനാ ചർച്ച, വരവ് ചിലവ് കണക്ക് അവതരിപ്പിക്കൽ, പ്രമേയ അവതരണം ഭാരവാഹികളെ തെരഞ്ഞെടുക്കൽ എന്നിവ ഉണ്ടായി.

Advertisment