ഈ സർക്കാരിന്റെ ഭരണത്തിന് പൂജ്യം മാർക്ക് പോലും കൊടുക്കാനുള്ള അർഹതയില്ല - വി സി കബീർ മാസ്റ്റർ

New Update
vc kabeer master

നെന്മാറ: പിണറായി സർക്കാരിന്റെ ഭരണത്തിന് പൂജ്യം മാർക്ക് നൽകാനുള്ള അർഹതയോ, യോഗ്യതയോ ഇല്ലെന്ന് മുൻ ആരോഗൃവകുപ്പ് മന്ത്രി വി.സി. കബീർ മാസ്റ്റർ പറഞ്ഞു. കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ് അസോസിയേഷൻ നെന്മാറ നിയോജക മണ്ഡലം നാൽപതാം വാർഷീകാഘോഷം അയലൂർ പ്രഭ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

vc kabeer master-3

ഇല്ലായ്മകളുടെ കഥകളാണ് പറയാനുള്ളത്. വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കൊണ്ട് തൊഴിൽ നഷ്ടപ്പെടുന്നു. സർക്കാർ ആശുപത്രികളിൽ വേണ്ടത്ര മരുന്നുകളില്ല, ഡോക്ടർമാരില്ല, സപ്ലെയ്ക്കോ കളിൽ സാധനങ്ങളില്ല, മെഡിക്കൽ കോളേജുകൾ അനാഥമായി കിടക്കുന്നു - ഇങ്ങനെ ഒട്ടേറെ പരാതീനതകൾ ജനങ്ങൾ സഹിച്ചു കൊണ്ടിരിക്കയാണെന്നും വിസി കബീർ മാസ്റ്റർ ആരോപിച്ചു.

കെ എസ് എസ് പി എ നെന്മാറ നിയോജകമണ്ഡലം പ്രസിഡന്റ് ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. മുൻ എംഎൽഎ കെ.എ. ചന്ദ്രൻ മുഖ്യാതിഥിയായി. സംഘടന സംസ്ഥാന സെക്രട്ടറി സി. ബാലൻ മുഖ്യപ്രഭാഷണം നടത്തി.

vc kabeer master-2

വിവിധ സംഘടനാ നേതാക്കളായ കെ.ജി.എൽദോ, എം.പത്മ ഗിരീശൻ, വിനോദ് ചക്രായ്, കെ.ആർ. പത്മകുമാർ, കെ.വി.ഗോപാലകൃഷ്ണൻ, എസ്.എം.ഷാജഹാൻ, കെ.ഐ. അബ്ബാസ്, കെ.കുഞ്ഞൻ, കെ.സുരേഷ് കുമാർ, വസന്ത രാജൻ, സി. വേലായുധൻ, കെ.രാമനാഥൻ, എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കെ.വിജയൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി വിനേഷ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് പ്രതിനിധി സമ്മേളനം, വനിതാ സമ്മേളനം തെരഞ്ഞെടുപ്പ് എന്നിവയും ഉണ്ടായി.

Advertisment