/sathyam/media/media_files/2024/12/08/CeOpjXtDbCO4WPNMKdF9.jpg)
പാലക്കാട്: കെ കൃഷ്ണൻകുട്ടിയെ മുന്നിൽ നിര്‍ത്തി വൈദ്യുതി ചാർജ് വർദ്ധനവിലൂടെ പിണറായി വിജയൻ കഴിഞ്ഞ രണ്ട് സർക്കാരുകളിലായി കേരള ജനതയുടെ 3000 കോടി രൂപയോളം കൊള്ളയടിച്ചു എന്ന് ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ സുമേഷ് അച്യുതൻ.
വൈദ്യുതി നിരക്ക് കൂട്ടിയതിനതിരെ ചിറ്റൂരിലെ കോൺഗ്രസ് പ്രവർത്തകർ വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ യുടെ ചിറ്റൂർ ഓഫീസിലേക്ക് പെട്രോൾ മാക്സും, വിളക്കുകളുമായി നടത്തിയ പ്രതിഷേധ പ്രകടനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി ചാർജ് വർദ്ധനവിൽ കെഎസ്‌ഇബി ക്കും സർക്കാരിനും പങ്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയും, വൈദ്യുതി വകുപ്പ് മന്ത്രിയും, റെഗുലേറ്ററി കമ്മീഷനാണ് ഇതിന്റെ ഉത്തരവാദി എന്ന് പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. റെഗുലേറ്ററി കമ്മീഷൻ ഐക്യരാഷ്ട്രസഭയുടെ ഏജൻസിയാണോ എന്ന് അദ്ദേഹം ചോദിച്ചു.
സർക്കാർ നോമിനികളായി മുൻ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയുടെ സ്റ്റാഫ് അംഗവും സിപിഎം ട്രേഡ് യൂണിയൻ നേതാവായ വൈദ്യുതി വകുപ്പിന്റെ മുൻ ഉദ്യോഗസ്ഥനുമായിരുന്ന വ്യക്തിയും സർക്കാർ നോമിനി അംഗങ്ങളായ റെഗുലേറ്ററി കമ്മീഷൻ, പിണറായി വിജയനു വേണ്ടിയാണ്.
ചുരുങ്ങിയ തുകയ്ക്ക് ഉണ്ടായിരുന്ന കരാറുകൾ റദ്ദാക്കി അദാനിയെ പോലെയുള്ള മുതലാളിമാരുടെ കമ്പനികളുമായി വലിയ തുകയ്ക്കുള്ള കരാറുകൾ ഉറപ്പിച്ചത് പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബത്തിനും കൊള്ളയടിക്കാൻ വേണ്ടിയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയൻ കൊള്ളയടിക്കുന്നതിൽ നല്ലൊരു പങ്ക് വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടിക്കും ലഭിക്കുന്നതിനാലാണ് അദ്ദേഹം ഈ കൊള്ളക്ക് കൂട്ടുനിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കെ മധു അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി കെ എസ് തനികാചലം, കെ സി പ്രീത്, കൊഴിഞ്ഞാൻപാറ ബ്ലോക്ക് പ്രസിഡന്റ് രഘുനാഥ്, സച്ചിദാനന്ദ ഗോപാലകൃഷ്ണൻ, കെ ബാബു, ആർ ബാബു, മണ്ഡലം പ്രസിഡന്റ് മുരളി തറകളം, സൈദ് ഇബ്രാഹിം, ദാമോദരൻ നല്ലേപ്പുള്ളി, എ കെ പ്രദീപ്, കിഷോർ കുമാർ, നാഗരാജ്, സുരേഷ് ബാബു, കെ മോഹനൻ, കെ സാജൻ, ഷഫീഖ്, ഉമാദേവി, വസന്ത നടരാജൻ, സോനു പ്രണവ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us