/sathyam/media/media_files/2024/12/08/Psz4i9lwEef5rOevvem9.jpg)
അലനല്ലൂർ: സ്ത്രീകളുടെയും കുട്ടികളുടെയും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ സർക്കാർ ജാഗ്രതാപൂർവ്വമുളള നടപടികൾ സ്വീകരിക്കണമെന്ന് എം.എസ്.എസ് വനിതാ വിങ് ജില്ലാ നേതൃ സംഗമം ആവശ്യപ്പെട്ടു.
തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിയെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന ശിക്ഷാ നടപടികൾ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എം.എസ്.എസ് ജില്ലാ പ്രസിഡണ്ട് പി.ഹസ്സൻ ഹാജി ഉദ്ഘാടനം ചെയ്തു. വനിതാ വിങ് ജില്ലാ പ്രസിഡണ്ട് സൗജത്ത് തയ്യിൽ അധ്യക്ഷയായി.
സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി മെമ്പർഷിപ്പ് കാമ്പയിൻ, വനിതാ സമ്മേളനം, മോട്ടിവേഷൻ ക്ലാസുകൾ, കൗൺസിലിങ്,നിർധന സ്ത്രീകൾക്കായി 'സ്പർശം' പലിശ രഹിത വായ്പാ പദ്ധതി, സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് തുടങ്ങിയ കർമപരിപാടികൾക്ക് രൂപം നൽകി.
ജില്ലാ സെക്രട്ടറി യു.കെ. സുബൈദ, ട്രഷറർ സജ്മ മുട്ടിക്കൽ, ഭാരവാഹികളായ സി.അസ്മാബി,
കെ.സൗദ, ആസ്യ വഴങ്ങല്ലി, പി.ടി.സീനത്ത്, കെ.ടി.സുഹറ, മൈമൂന, കദീജ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us