/sathyam/media/media_files/2024/12/08/Oywqx6wSjdVdxJOypPDu.jpg)
കല്ലടിക്കോട്: കല്ലടിക്കോട് ജി എൽ പി സ്കൂളിന്റെ നൂറാം വാർഷികത്തിൽ ഒരു വർഷത്തോളം നീണ്ട ശതപൂർണിമ ആഘോഷ പരിപാടികൾ സമാപിച്ചു.
രണ്ടു ദിവസങ്ങളിലായാണ് ആഘോഷ പരിപാടികൾ നടത്തിയത്. സമാപനദിവസത്തിൽ, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന.ആർ.ചന്ദ്രൻ കലാ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് മാധവിക്കുട്ടിയുടെ വേനലിന്റെ ഒഴിവ് എന്ന കഥയെ അടിസ്ഥാനപ്പെടുത്തി ആറങ്ങോട്ടുകര കലാപാഠശാല ഒരുക്കിയ 'ഒറ്റഞാവൽ മരം' എന്ന ഏകപാത്ര നാടകം ബീന.ആർ.ചന്ദ്രൻ നിറഞ്ഞ സദസ്സിൽ അവതരിപ്പിച്ചു.
പ്രധാന അധ്യാപിക ടി.കെ.ബിന്ദു, സീനിയർ അസിസ്റ്റന്റ് എം.വിനോദ്, പിടിഎ പ്രസിഡന്റ് ജി.വിജയൻ, ജംഷീർ, സുധീഷ്.എസ്.വി, തുടങ്ങിയവർ സംസാരിച്ചു.
കെ.ഷാബിറ സ്വാഗതവും സജിനി മോൾ നന്ദിയും പറഞ്ഞു. കുട്ടികളിൽ ചിന്താശക്തിയും ഇച്ഛാശക്തിയും വളർത്തുന്ന, സർഗാത്മകത വികസിപ്പിക്കുന്ന പ്രസക്തവും പ്രയോജനപ്രദവുമായ നിരവധി കലാ പരിപാടികളും സമാപന സദസ്സിൽ അരങ്ങേറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us