അഴിമതിക്കെതിരെ യുവജനങ്ങൾ പ്രതികരിക്കണം - കഞ്ചിക്കോട് കേന്ദ്രിയ വിദ്യാലയ പ്രിൻസിപ്പാള്‍ എസ്. ഹരിലാൽ

New Update
kanchikode kendriya vidyalaya

വിശ്വാസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനാചരണം കഞ്ചിക്കോട് കേന്ദ്രിയ വിദ്യാലയ പ്രിൻസിപ്പാള്‍ എസ്. ഹരിലാൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

കഞ്ചിക്കോട്: അഴിമതിക്കെതിരെ യുവജനങ്ങൾ പ്രതികരിക്കണമെന്നും മുന്നോട്ട് വരണമെന്നും കഞ്ചിക്കോട് കേന്ദ്രിയ വിദ്യാലയ പ്രിന്‍സിപ്പാള്‍ എസ്. ഹരിലാൽ ആവശ്യപ്പെട്ടു. 

Advertisment

വിശ്വാസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനാചരണം കഞ്ചിക്കോട് കേന്ദ്രിയ വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറൽ അഡ്വ.പി.പ്രേം നാഥ് മുഖ്യ പ്രഭാഷണം നടത്തി. 

വിശ്വാസ് വൈസ് പ്രസിഡന്റ്‌ അഡ്വ.എൻ. രാഖി വിദ്യാർത്ഥികൾക്ക് അഴിമതിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വിശ്വാസ് വോളന്റീർമാരായ അഡ്വ.ആർ. രാജശ്രീ, സുനില എന്നിവർ സംസാരിച്ചു.

കേന്ദ്രീയ വിദ്യാലയ വൈസ് പ്രിൻസിപ്പൽ സദാനന്ദ് യാദവ് സ്വാഗതവും കൺവീനർ അബ്ദുൽ ഷംസ് നന്ദിയും പറഞ്ഞു.

വിദ്യാർഥിനികളായ ഇബാഡാ ജമീല, നന്ദിത.കെ.ടി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Advertisment